കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ, തിരുവനന്തപുരം ജില്ലാ ഓഫീസ് പുതിയ കെട്ടിടത്തിൽ (സെക്രട്ടേറിയറ്റിനു സമീപം റസിഡൻസ് ടവറിന്റെ എതിർവശം ജയ്ക് ടവറിന്റെ രണ്ടാം നില) പ്രവർത്തനം തുടങ്ങി. ബോർഡ് ചെയർമാൻ എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബോർഡ് ഡയറക്ടർ കെ. ശശാങ്കൻ അധ്യക്ഷനായ ചടങ്ങിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വി.പി. യമുന, ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ സ്മിത എസ്. ആർ, വിവിധ സംഘടനാ പ്രതിനിധികൾ, ക്ഷേമനിധി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന് പുതിയ കെട്ടിടം