മലയാളത്തിൽ രേഖകൾ ലഭ്യമാക്കിയില്ലെങ്കിൽ നിയമസഭാ സമിതിക്ക് പരാതി നൽകാം

Spread the love

പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന രേഖകൾ മലയാളത്തിലായിരിക്കണമെന്ന സർക്കാർ നിർദേശം പാലിക്കാതെ അവ മറ്റു ഭാഷകളിൽ മാത്രം പുറപ്പെടുവിച്ച് ബുദ്ധിമുട്ടുണ്ടാക്കുന്ന സംസ്ഥാന സർക്കാർ വകുപ്പുകൾ/സ്ഥാപനങ്ങൾക്കെതിരെയുള്ള പരാതികൾ കേരള നിയമസഭ ഔദ്യോഗികഭാഷ സംബന്ധിച്ച സമിതി മുമ്പാകെ സമർപ്പിക്കാം. ചെയർമാൻ/സെക്രട്ടറി, ഔദ്യോഗികഭാഷ സംബന്ധിച്ച സമിതി, നിയമസഭാ സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695033 എന്ന വിലാസത്തിലാണു പരാതികൾ നൽകേണ്ടത്. ഇ-മെയിൽ: ofl@niyamasabha.nic.in.

Author

Leave a Reply

Your email address will not be published. Required fields are marked *