ബൈബിൾ പ്ലാൻറ്,സോൾട്ട് സേദർ എന്നൊക്കെ അറിയപ്പെടുന്ന ഈ മരത്തിന്റെ കാലപരിധി നൂറ് വർഷം വരെയാണ്.വളരെ സാവധാനത്തിൽ വളരുന്ന ഈ വൃക്ഷം സാധാരണയായി 6 അടി മുതൽ 26 അടി വരെയൊക്കെ ഉയരം വയ്ക്കും.ശക്ക്തമായ വേനലിലും കഠിനമായ ശൈത്യത്തെയും അതിജീവിക്കാന്‍ കഴിവുള്ളതുമായ ഈ വൃക്ഷത്തിന്റെ വളർച്ചയ്ക്ക് അധികം ജലം വേണ്ടി വരുന്നില്ല എന്നത് ഒരു പ്രത്യേകതയാണ്.ശൈത്യകാലത്ത് പൂർണ്ണമായി ഇല കൊഴിഞ്ഞ് വസന്തകാലത്ത് ഇലകൾ ഇല്ലാതെ പിങ്ക്‌പൂക്കൾ കൊണ്ട് നിറഞ്ഞ് വർണ്ണശബളമാകുന്ന ഈ പൂമരത്തിൻെ മനോഹരിത വർണ്ണനാതീതമാണ്. വർഷത്തിലൊരിക്കൽ
കണ്ടുവരുന്ന ഈ അതിഥിയുടെ സൗന്ദര്യം കണ്ണിന് കുളിർമയേകി ദിവസങ്ങളോം മനസ്സിൽ മായതെ നിൽക്കും.അതിനുശേഷം ഇലയും, ചെറിയ അമരപ്പയർ പോലെയിരിക്കുന്നതുമായ കായും രൂപപ്പെടുകയും പൂക്കൾ അപ്രത്യക്ഷമാവുകയും ചെയ്യും.
ഇങ്ങനെ ശൈത്യകാലത്തെ അതിജീവിച്ച് വസന്തകാലത്ത് പിചുല വൃക്ഷം(Tamarisk tree)പൂക്കുമ്പോൾ നമ്മളും തണുപ്പിനെ അതിജീവിച്ച് പുതിയ പ്രതീക്ഷകളോടും പുത്തൻ ഉണർവ്വോടും ഉൻമ്മേഷത്തോടും ജീവിതം തുടരുന്നു.ശൈത്യകാലം
എത്ര കഷ്ടത നിറഞ്ഞാണെഗ്ങിലും തണുപ്പിൻെ കാഠിന്യം മാറി ജീവിതത്തെ കൂടുതൽ കരുത്തോടെ മുന്നേറുവാൻ ഈ പിചുല വൃക്ഷം പൂത്തു നിൽക്കുന്നത് കാണുമ്പോൾ നമ്മൾക്കും ഒരു പ്രചോദനമാണ്.
ഈ വ്യക്ഷത്തിന് ഒരു ചരിത്ര പാശ്ചാത്തലമുണ്ട് വിശുദ്ധ ബൈബിളിൽ.ആദാം മുതൽ അബ്രഹാം വരെ B.C.2066 നു ശേഷം ഏകദേശം ഇരുപതാം തലമുറയുടെ കാലത്ത് പ്രവാചകനും ദൈവത്തിന്റെ സേന്ഹിതനുമായ അബ്രഹാം പരദേശിയായി പലസ്‌തീനരുടെ നാട്ടിൽ ഗെരാറിൽ പാർത്തു.അവിടെ കുറെ ദുരനുഭവങ്ങളും നല്ല അനുഭവങ്ങളും, കഷ്ടകാലങ്ങളും നല്ലകാലങ്ങളും കടുത്ത പരീക്ഷണങ്ങളും ഉണ്ടാകുന്നുണ്ട്.ഈ അവസരത്തിൽ ദൈവമായ യഹോവ സ്വപ്‌നദർശനത്തിൽ ഗെരാറിലെ രാജവിനോട് വെളിപ്പെടുത്തുന്നു.അബ്രഹാം എന്നേ സ്നേഹിക്കുന്നവനും പ്രവാചകനും ആകുന്നു.അവനിൽ നിന്നും നീ തട്ടി
എടുത്തതായ ഒന്നും നിനക്കും നിൻറേ കുടുംബത്തിനും സ്വസ്ഥത തരുകില്ല എന്ന മുന്നറിയിപ്പ് നൽകി.
ഇതിന്റ പൊരുൾ മനസ്സിലാക്കിയ വിജാതീനയനും ഫെലിസ്ത്യനുമായ അബിമേലെക്ക് രാജാവും ഭൃത്യന്‍മാരും ഭയപ്പെട്ടുപോയി.അബിമേലെക്ക് രാജാവും സൈന്യാധിപനും അബ്റാഹാമിനോട് നേരിട്ടു സംസാരിച്ചു.സത്യസന്ധമായി കാര്യങ്ങൾ കൈകാര്യംചെയ്യതു.ഒരു ഉടമ്പടി അവിടെ വെച്ച് നടത്തി.അബ്റാഹാം ആ സ്ഥലം ഒരു പുണ്യഭൂമിയായി കണക്കാക്കി “ബേർ ശേബ” എന്ന് നാമകരണം ചെയ്തു. അബിമേലെക്ക് രാജാവും അബ്റാഹാമും ആയുള്ള സത്യസന്ധമായ ഉടമ്പടിയുടെ ഒർമ്മക്കായി അവിടെ ഒരു “പിചുല വൃക്ഷം” നട്ടു.നിത്യദൈവമായ യഹോവയുടെ നാമത്തിൽ സേ്നഹത്തോടും നന്ദിയോടും ആരാധന കഴിച്ചു.വിശുദ്ധ ബൈബിളിലെ ഉലപത്തി ഒന്നാം പുസ്തകത്തിലെ ഇരുപത്തിയൊന്നാം അദ്ധ്യായം 33 വാക്ക്യത്തിലാണ് ഈ “പിചുല വൃക്ഷത്തേപ്പററി ” രേഖപ്പെടുത്തിയിരിക്കുന്നത്.
അടുത്ത തലമുറകൾക്ക് “പിചുല വൃക്ഷവു” അതിന്റെ കരുത്തും പൂക്കാലവും കണ്ട് പ്രചോദനം ഉൾക്കൊണ്ട് ദൈവത്തേ മഹത്ത്വപ്പെടുത്തി പ്രലോഭനങ്ങളിൽ ഉൾപ്പെടാതെ ജീവിതത്തെ മുമ്പോട്ടു കൊണ്ടുപോകാനാൻ ആയിരക്കാം ഈ പിചുല വൃക്ഷം തന്നെ ഉടമ്പടിയുടെ അടയാളമായി നടുവാൻ അബ്റാഹാം തെരഞ്ഞെടുത്തത്.
നൂററാണ്ടുകൾക്കു മുമ്പ് അബ്റാഹാമിന് കഷ്ട്ടതയിൽ സഹിഷ്‌ണുതയും ദൈവസേ്നഹവും കരുണയും കിട്ടിയതുപോലെ നമ്മുടെയൊക്കെ ജീവിതത്തിലും എല്ലാവർക്കും നൻമനിറഞ്ഞ പൂക്കാലങ്ങൾ ആസ്വദിക്കാൻ ഇടയാകട്ടെ .
റെയിച്ചൽ ജോർജ്ജ് , ഹൂസ്ററൺ.