ഇതെന്തു നീതി : സണ്ണി മാളിയേക്കൽ

Spread the love

മലയാളിയുടെ ആന പ്രേമത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള ആളുകൾക്ക് അതിശയം തന്നെയാണ്. സ്വന്തമായ ഒരു ആന ഉള്ളത് അന്തസ്സിന്റെ ഭാഗമായി കരുതുന്നവരാണ് മലയാളികൾ. ഒരു ആന വിശപ്പിനായി “അരി” തേടി നാട്ടിലേക്ക് ഇറങ്ങി.. അങ്ങനെ അവന് “അരിക്കൊമ്പൻ” എന്ന് പേര് കിട്ടി. അവൻറെ ഉപദ്രവങ്ങൾ സഹിക്ക വയ്യാതെ ജനങ്ങളും സർക്കാരും പൊറുതിമുട്ടി.. അവസാനം ജനങ്ങളും സർക്കാരും കുങ്കിയാനകളും കൂടി അതീവ സാഹസികമായി

അരിക്കൊമ്പനെ തളച്ചു . പിന്നങ്ങോട്ട് നാടകീയമായ ധാരാളം മുഹൂർത്തങ്ങൾ. വിഐപി സ്റ്റാറ്റസിൽ പെരിയാർ കടുവാ സങ്കേതത്തിൽ കൊണ്ടവിടുമ്പോൾ തമിഴ്നാട്ടിലേക്ക് പോയിക്കൊള്ളും എന്നൊരു ചിന്ത ഇതിൻറെ പുറകിൽ ഉണ്ടായിരുനൊ സംശയം ഉണ്ട്. എന്തൊക്കെയായാലും തമിഴ്നാട്ടിൽ ഉള്ളവരെ അത്യാവിശം പേടിപ്പിച്ചശേഷം അരിക്കൊമ്പൻ മണിമല എസ്റ്റേറ്റ് വഴി തിരിച്ചു കേരളത്തിൽ വരുന്നുണ്ട്. അല്പം അരി ചോദിച്ചു വന്ന അരികൊമ്പനെ “ഓൾ ഇന്ത്യൻസ് ആർ മൈ ബ്രദേഴ്സ് ആൻഡ് സിസ്റ്റേഴ്സ് “എന്ന് പറയുന്ന നമ്മൾ തമിഴ്നാട്ടിലേക്ക് പോയി കൊള്ളും എന്ന അർത്ഥത്തിൽ അവിടെ കൊണ്ട് വിട്ടതിന്റെ പൊരുൾ എന്ത് ? അരി മാത്രമുള്ള കുറച്ച് കിറ്റുകൾ സംഘടിപ്പിച്ചാൽ പോരായിരുന്നോ? അതിന് സ്പോൺസർമാരെ കിട്ടുമായിരുന്നല്ലോ ? തമിഴ്നാട്ടിനോടും ചോദിക്കാമായിരുന്നല്ലോ കുറച്ച് അരി .സിവിൽ സപ്ലൈസും സപ്ലൈകോയുമായി ആലോചിച്ചു കാര്യത്തിന് പരിഹാരങ്ങൾ ധാരാളം ഇരിക്കെ എന്തിന് ഈ ചതി ചെയ്തു. ഇതെന്തു നീതി.

Author

Leave a Reply

Your email address will not be published. Required fields are marked *