ഇടതുസര്‍ക്കാരിന്റെ നിരുത്തരവാദപരമായ നയവും സമീപനവും കാരണം കര്‍ഷക ആത്മഹത്യ കേരളത്തില്‍ തുടര്‍ക്കഥയായെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.പുതുതായി തിരഞ്ഞെടുത്ത കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും നേതൃയോഗം കെപിസിസി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
കാര്‍ഷിക രംഗം നാഥനില്ലാ കളരിയായി മാറി.നെല്ലിന്റെ സംഭരണവില വര്‍ധിപ്പിക്കുന്നില്ല. സംഭരിച്ച നെല്ലിന്റെ വില നല്‍കാന്‍പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഓരോ കര്‍ഷകന്റെയും അധ്വാനത്തിന് സര്‍ക്കാര്‍ പുല്ലുവിലയാണ് കല്‍പ്പിക്കുന്നത്. കര്‍ഷക താല്‍പ്പര്യങ്ങളെക്കാള്‍ സര്‍ക്കാരിനും മന്ത്രിമാര്‍ക്കും താല്‍പ്പര്യം ആഴിമതിയും സ്വജനപക്ഷതവുമാണ്. അഴിമതിയുടെ കൂത്തരങ്ങായി സംസ്ഥാനം മാറിയെന്നും കര്‍ഷക പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് ഏറ്റെടുത്ത് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ 75-ാം പിറന്നാളിനോട് അനുബന്ധിച്ച് ജന്മദിനകേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു.
മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി.എഡിറ്റേഴ്‌സ് എക്‌സലന്‍സി അവാര്‍ഡ് നേടിയ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് പനക്കലിനെ യോഗത്തില്‍ വെച്ച് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആദരിച്ചു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി.വിജയന്‍ അധ്യക്ഷത വഹിച്ചു.കെപിസിസി ഭാരവാഹികളായ വി.ജെ.പൗലോസ്,ജിഎസ് ബാബു,ശരത്ചന്ദ്ര പ്രസാദ്, കര്‍ഷക കോണ്‍ഗ്രസ് ഭാരവാഹികളായ എഡി സാബൂസ്, തോംസണ്‍ ലോറന്‍സ്,മുഹമ്മദ് പനക്കന്‍,ജോര്‍ജ്ജ് കൊട്ടാരം,അടയമണ്‍ മുരളീധരന്‍,ജോജി ചെറിയാന്‍,ഹബീബ് തമ്പി,എസ്.അന്‍വര്‍ തുടങ്ങിയവര്‍ സംസാരിച്ചു.