സ്ഥലംമാറ്റം: അധ്യാപകർക്ക് അഭിമുഖം

Spread the love

പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രവർത്തിച്ചു വരുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ നിലവിലുള്ള അധ്യാപക ഒഴിവുകൾ സ്ഥലംമാറ്റം മുഖേന നികത്തുന്നതിനായി സർക്കാർ സ്കൂളുകളിൽ ജോലി നോക്കുന്ന താത്പര്യമുള്ള അധ്യാപകർക്കായി അഭിമുഖം നടത്തുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ മെയ് 17നാണ് അഭിമുഖം. അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യപ്പെടുന്നവർ അന്നേദിവസം രാവിലെ എട്ടിന് പൊതുവിദ്യഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ എത്തിച്ചേരണം. ഇതുമായി ബന്ധപ്പെട്ട സർക്കുലറും വിശദവിവരങ്ങളും, അപേക്ഷാ ഫോമും, പുതുക്കിയ വേക്കൻസി റിപ്പോർട്ടും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ (www.education.kerala.gov.in) ലഭിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *