സ്വീഡനിൽ നടക്കുന്ന അന്താരാഷ്ട്ര നാടോടി സംഗീതജ്ഞരുടെ സംഗമമായ എത്ത്നോ സ്വീഡൻ ശില്പശാല”യിൽ പങ്കെടുക്കുവാൻ കെ.ആർ. ആര്യദത്ത

Spread the love

ജൂൺ 30 മുതൽ ജൂലൈ 8 വരെ സ്വീഡനിൽ നടക്കുന്ന അന്താരാഷ്ട്ര നാടോടി സംഗീതജ്ഞരുടെ സംഗമമായ “എത്ത്നോ സ്വീഡൻ ശില്പശാല”യിൽ പങ്കെടുക്കുവാൻ തെരഞ്ഞെടുക്കപ്പെട്ട കെ.ആർ. ആര്യദത്ത. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല മുഖ്യക്യാമ്പസിലെ സംഗീതവിഭാഗത്തിൽ ഗവേഷകയാണ്. 18 മുതൽ 30 വയസ്സ് വരെ പ്രായമുള്ള യുവ നാടോടി സംഗീതജ്ഞരെ പ്രോത്സാഹിപ്പിക്കുന്ന അന്താരാഷ്ട്ര സംഘടന യാണ് എത്ത്നോ.

2. സംസ്കൃത സർവ്വകലാശാലയിലെ പ്രോജക്ട് മോഡ് കോഴ്സുകൾ.

അവസാനതീയതി ജൂൺ അഞ്ചുവരെ ദീർഘിപ്പിച്ചു..

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പ്രോജക്ട് മോഡ് സ്കീമിൽ പുതുതായി ആരംഭിക്കുന്ന മൂന്ന് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ അഞ്ച് വരെ ദീ‍ർഘിപ്പിച്ചതായി സർവ്വകലാശാല അറിയിച്ചു. ഒരു പി.ജി. പ്രോഗ്രാമിലേക്കും രണ്ട് പിജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്കുമാണ്

അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മൾട്ടി ഡിസിപ്ലിനറി ഡ്യുവൽ മെയിൻ മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ ഡിസാസ്റ്റർ മാനേജ്മെന്റ് ആൻഡ് മിറ്റിഗേഷൻ (നാല് സെമസ്റ്ററുകൾ), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സാൻസ്ക്രിറ്റ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ് (രണ്ട് സെമസ്റ്ററുകൾ), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ആക്ടീവ് ഏജിംഗ് ആൻഡ് വെൽനസ് റീഹാബിലിറ്റേഷൻ (രണ്ട് സെമസ്റ്ററുകൾ) എന്നിവയാണ് പ്രോഗ്രാമുകൾ. പി.ജി. ഡിപ്ലോമ ഇൻ ആക്ടീവ് ഏജിംഗ് ആൻഡ് വെൽനസ് റീഹാബിലിറ്റേഷൻ പ്രോഗ്രാം ഏറ്റുമാനൂ‍ർ ക്യാമ്പസിലും മറ്റ് രണ്ട് പ്രോഗ്രാമുകൾ കാലടി മുഖ്യ ക്യാമ്പസിലുമാണ് നടത്തുക. പുതുക്കിയ വിജ്ഞാപനപ്രകാരം അംഗീകൃത സർവ്വകലാശാല യിൽ നിന്നും നാച്ചുറോപ്പതി ആൻഡ് യോഗിക് സയൻസിൽ ബിരുദം നേടിയവർക്ക് പി.ജി. ഡിപ്ലോമ ഇൻ ആക്ടീവ് ഏജിംഗ് ആൻഡ് വെൽനസ് റീഹാബിലിറ്റേഷൻ കോഴ്സിന് അപേക്ഷിക്കാം. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സാൻസ്ക്രിറ്റ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ് പ്രോഗ്രാം ഹൈബ്രിഡ് മോഡിൽ ഓൺലൈനായും ഓഫ് ലൈനായുമാണ് നടത്തുക. വൈകുന്നേരങ്ങളിലും ശനി, ഞായർ ദിവസങ്ങളിലുമായിരിക്കും ക്ലാസുകൾ. ശനിയാഴ്ചകളിൽ രാവിലെ ഒമ്പത് മുതൽ അഞ്ച് വരെയായിരിക്കും ക്ലാസുകൾ. മറ്റ് ദിവസങ്ങളിൽ വൈകിട്ട് നാല് മുതൽ എട്ടുവരെയും. സർവ്വകലാശാലയുടെ എൽ.എം.എസ്. പ്ലാറ്റ്ഫോമിലൂടെ യായിരിക്കും ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കുക. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

 

3. സംസ്കൃതസർവ്വകലാശാലയിലെ ശങ്കരജയന്തി ആഘോഷങ്ങൾ 19ന്.

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ശങ്കരജയന്തി ആഘോഷങ്ങൾ മെയ് 19ന് രാവിലെ 10ന് കാലടി മുഖ്യക്യാമ്പസിലുള്ള യൂട്ടിലിറ്റി സെന്ററിൽ ആരംഭിക്കും. മ്യൂസിക് വിഭാഗത്തിലെ പി.ജി. വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ശങ്കരസ്തുതികളോടെ ആരംഭിക്കുന്ന സംഗീതസപര്യയ്ക്ക് ശേഷം ശ്രീ ശങ്കര വാർഷിക പ്രഭാഷണത്തോടനു ബന്ധിച്ചുള്ള പൊതുസമ്മേളനം ആരംഭിക്കും. ബറോഡയിലെ എം.എസ്. യൂണിവേഴ്സിറ്റിയിലെ കലാചരിത്ര വിഭാഗം മുൻമേധാവിയും കലാചരിത്രകാരനുമായ പ്രൊഫ. ശിവജി കെ. പണിക്കർ “ഇന്ത്യൻ കലയിലെ ഭാരതീയത : ഒരു മുൻകാല ചോദ്യം ചെയ്യൽ” എന്ന വിഷയത്തിൽ ശ്രീ ശങ്കര വാർഷികപ്രഭാഷണം നടത്തും. വൈസ് ചാൻസലർ ഡോ. എം.വി. നാരായണൻ അധ്യക്ഷനായിരിക്കും. പ്രോ. വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി വിവിധ എൻഡോവ്മെന്റുകൾ വിതരണം ചെയ്യും. രജിസ്ട്രാർ പ്രൊഫ. എം.ബി. ഗോപാലകൃഷ്ണൻ, ഡോ. ജി. ശ്രീവിദ്യ എന്നിവർ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് രണ്ടുമുതൽ കൂത്തമ്പലത്തിൽ ഭരതനാട്യം, മോഹിനിയാട്ടം, സംഗീതക്കച്ചേരി എന്നിവയും നടക്കും.

 

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം : 9447123075

Author

Leave a Reply

Your email address will not be published. Required fields are marked *