5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രഖ്യാപനം നാളെ

Spread the love

സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ 5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രഖ്യാപനവും സംസ്ഥാനതല ഉദ്ഘാടനവും നാളെ രാവിലെ 11 മണിക്ക് തിരുവനന്തപുരം പിരപ്പൻകോട് ജനകീയ ആരോഗ്യ കേന്ദ്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ജി.ആർ. അനിൽ, എം.ബി. രാജേഷ്, വി. ശിവൻകുട്ടി, ആന്റണി രാജു എന്നിവർ മുഖ്യാതിഥികളാകും.

ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കുകയാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വഴി താഴെത്തട്ടിൽ എത്തിക്കും. ആർദ്രം മിഷൻ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായ വാർഷിക ആരോഗ്യ പരിശോധന, അർബുദ നിയന്ത്രണ പദ്ധതി, ഹെൽത്തി ലൈഫ് ക്യാമ്പയിൻ, വയോജന-സാന്ത്വന പരിചരണ പരിപാടി, രോഗ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ, എകാരോഗ്യം എന്നീ പദ്ധതികളുടെ പ്രവർത്തനങ്ങൾ താഴെത്തട്ടിൽ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വഴി നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളുടെ ശാക്തീകരണത്തിനായി വെൽഫയർ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളിലെ ക്ലിനിക്കുകൾ വഴി സാധാരണ ജനങ്ങളുടെ അരികിലേക്ക് പ്രാഥമികാരോഗ്യ സേവനങ്ങൾ എത്തിക്കും. എംഎൽഎസ്പി നഴ്സുമാരുടെ സേവനവും ഉറപ്പു വരുത്തും. ജീവിതശൈലീ രോഗ സ്‌ക്രീനിംഗ്, ഹെൽത്തി ലൈഫ് ക്യാമ്പയിൻ, ഏകാരോഗ്യം ക്യാമ്പയിനുകൾ വഴി രോഗാതുരത കുറക്കാൻ സാധിക്കുന്നു.

എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും കമ്പ്യൂട്ടർ, പ്രിന്റർ, ഇന്റർനെറ്റ് സേവങ്ങൾ ലഭ്യമാക്കി സ്മാർട്ടാക്കും. ഇതുവഴി ടെലിമെഡിസിൻ പോലുള്ള ഓൺലൈൻ സേവനങ്ങളും നൽകാൻ സാധിക്കും. ഫീൽഡ്തല ക്ലിനിക്കുകൾ വഴി സേവനങ്ങൾ ജനങ്ങൾക്ക് അരികിലേക്ക് എത്തുന്നു. സേവനങ്ങളിലും പ്രവർത്തനങ്ങളിലും പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നു. ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ 9 ലാബ് പരിശോധനകൾ, 36 മരുന്നുകൾ അടക്കമുള്ള സേവനങ്ങൾ നൽകുന്നു.
എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും കമ്പ്യൂട്ടർ, പ്രിന്റർ, ഇന്റർനെറ്റ് സേവങ്ങൾ ലഭ്യമാക്കി സ്മാർട്ടാക്കും. ഇതുവഴി ടെലിമെഡിസിൻ പോലുള്ള ഓൺലൈൻ സേവനങ്ങളും നൽകാൻ സാധിക്കും. ഫീൽഡ്തല ക്ലിനിക്കുകൾ വഴി സേവനങ്ങൾ ജനങ്ങൾക്ക് അരികിലേക്ക് എത്തുന്നു. സേവനങ്ങളിലും പ്രവർത്തനങ്ങളിലും പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നു. ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ 9 ലാബ് പരിശോധനകൾ, 36 മരുന്നുകൾ അടക്കമുള്ള സേവനങ്ങൾ നൽകുന്നു.

പ്രഥമ ശുശ്രൂഷ, ആശുപത്രികളിൽ നിന്നും ഡിസ്ചാർജ് ആകുന്ന രോഗികളുടെ തുടർപരിചരണം, ജീവിതശൈലീ രോഗ സാദ്ധ്യത കണ്ടെത്തൽ, രോഗനിർണയം, ശ്വാസകോശ രോഗ സാധ്യത കണ്ടെത്തൽ, ജീവിതശൈലീ രോഗ സങ്കീർണത സാധ്യത കണ്ടെത്തലും നിർണയവും, പല്ല്, ചെവി, കണ്ണ് രോഗങ്ങളുടെ വിലയിരുത്തലും പരിഹാര നിർദ്ദേശങ്ങളും, സമ്പൂർണ മാനസിക ആരോഗ്യം, സാന്ത്വന പരിചരണം, അർബുദ ചികിത്സ, തുടർചികിത്സ മാർഗ നിർദേശങ്ങൾ, റഫറൽ സേവനങ്ങൾ എന്നീ ക്ലിനിക്കൽ സേവനങ്ങൾകൂടി നൽകുവാൻ സാധിക്കുന്നു.
ജനകീയ ആരോഗ്യ കേന്ദ്രങ്ങളോടനുബന്ധിച്ച് ജനകീയ ആരോഗ്യ ക്ലബ്ബുകൾ രൂപീകരിക്കും. ജീവിതശൈലീ രോഗ നിയന്ത്രണം, വയോജന ആരോഗ്യം, കൗമാര ആരോഗ്യം, ബോധവത്ക്കരണ പ്രവർത്തനങ്ങൾ, മാനസിക ഉല്ലാസം, വ്യായാമം, യോഗ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തും. ജനകീയ ആരോഗ്യ കേന്ദ്ര പരിധിയിലുള്ള സ്‌കൂളുകളുമായി ബന്ധപ്പെട്ട ആരോഗ്യ ക്ലബ്ബുകൾ രൂപീകരിക്കും. ഗർഭിണികൾ, കിടപ്പ് രോഗികൾ, സാന്ത്വനപരിചരണം ആവശ്യമായവർ എന്നിവർക്ക് പ്രത്യേക കരുതലൊരുക്കാനും ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ സഹായിക്കും.

 

Author

Leave a Reply

Your email address will not be published. Required fields are marked *