വാഷിംഗ്ടണ്‍:നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച് മേധാവി സ്ഥാനത്തേക്കു ഒരു വര്‍ഷത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഫ്രാന്‍സിസ് കോലിന്‍സ് ഒഴിഞ്ഞ സ്ഥാനത്തേക്ക് ഡോ ബെര്‍ട്ടഗ്‌നോളിയുടെ നിയമനം.ലോകോത്തര ഫിസിഷ്യന്‍-സയന്റിസ്റ്റായ ബെര്‍ട്ടഗ്‌നോളിയുടെ നേതൃത്വം അമേരിക്കക്കാരുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ഇന്നൊവേഷന്‍ എഞ്ചിനായി എന്‍ഐഎച്ച് തുടരുമെന്നത് ഉറപ്പാക്കുമെന്ന് ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഒക്‌റ്റോബറില്‍ ബെര്‍ട്ടഗ്‌നോളിയെ എന്‍ഐഎച്ചിന്റെ ഭാഗമായ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേധാവിയായി നിയമിച്ചിരുന്നു. യുഎസിലെ മുന്തിയ കാന്‍സര്‍ റിസര്‍ച്ച് സെന്ററായ ഡാന-ഫാര്‍ബര്‍ ബ്രിഗാം കാന്‍സര്‍ സെന്ററിലെ സര്‍ജിക്കല്‍ ഓങ്കോളജി മേധാവിയായും ബെര്‍ട്ടഗ്‌നോളി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
64 കാരിയായ ബെർടാഗ്‌നോളി പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ കെമിക്കൽ എഞ്ചിനീയറിംഗ് പഠിക്കുകയും യൂട്ടാ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിൽ നിന്ന് ബിരുദം നേടുകയും ചെയ്തു. ഓട്ടിസം ബാധിച്ച ഒരു മകന്റെ അമ്മ കൂടിയാണ് അവർ.
ഇവരുടെ നിയമനം സ്ഥിരീകരിച്ചാൽ, 2021 അവസാനത്തോടെ മുൻഗാമിയായ ഫ്രാൻസിസ് കോളിൻസ് വിരമിച്ചതിനുശേഷം ആക്ടിംഗ് എൻഐഎച്ച് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന ഡോ. ലോറൻസ് തബാക്കിന്റെ പിൻഗാമിയായാണ് ബെർടാഗ്‌നോളി എത്തുന്നത്. കോളിൻസ് 12 വർഷക്കാലം എൻഐഎച്ചിനെ നയിച്ചു.