നിർമാണ മേഖലയുടെ സാധ്യതയും വരുമാനവും അടിസ്ഥാനമാക്കി നിയമ നിർമാണവും ഭേദഗതികളും വരുത്തുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. റിയൽ എസ്റ്റേറ്റ് റഗുലേറ്ററിയുടെ നവീകരിച്ച വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യുകായായിരുന്നു അദ്ദേഹം.
ഉപഭോക്താക്കൾക്കും ഡവലപ്പേഴ്‌സിനും ഒരു പോലെ പ്രയോജനം ചെയ്യുന്ന രീതിയിലുള്ള വെബ് സൈറ്റാണ് കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി തയ്യാറാക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അബദ്ധങ്ങളില്ലാതെ ശരിയായ റിയൽ എസ്റ്റേറ്റ് അവസരങ്ങൾ തെരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് ഇതിലൂടെ
സാധിക്കും. പ്രമോട്ടേഴ്‌സിന് മികച്ച വാണിജ്യ അവസരമായും വെബ്‌സൈറ്റ് മാറും. സുതാര്യത, ഉത്തരവാദിത്തം, വിശ്വാസ്യത എന്നിവ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിലനിർത്തുന്നതിനുള്ള പരിശ്രമമാണ് ഗവൺമെന്റ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. കേരള റിയൽ എസ്റ്റേറ്റ് റെഗു ലേറ്ററി അതോറിറ്റി അംഗം പ്രീത പി മേനോൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ചെയർമാൻ പി എച്ച് കുര്യൻ ആമുഖ പ്രഭാഷണം നടത്തി. ഗിഫ്റ്റ് ഡയറക്ടർ ഡോ.കെ ജെ ജോസഫ്, സെക്രട്ടറി ഷീബ റാണി, ഐ ടി ഹെഡ് രാഹുൽ ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.എം പി മാത്യൂസ് കൃതഞ്ജത അറിയിച്ചു.