തിരുവനന്തപുരത്ത് അനെർട്ടിന്റെ സൂര്യകാന്തി എക്‌സ്‌പോ

Spread the love

സൗരോർജ്ജ സാധ്യതകളെപ്പറ്റി പൊതുജനങ്ങളെ ബോധവാന്മാരാക്കാൻ അനെർട്ടിന്റെ നേതൃത്വത്തിൽ സൂര്യകാന്തി – 2023 അനെർട്ട് എക്‌സ്‌പോ മേയ് 30 മുതൽ ജൂൺ ഒന്നു വരെ തൈക്കാട് പോലീസ് മൈതാനത്ത്. പ്രദർശനമേളയുടെയും സോളാർ സിറ്റി പദ്ധതികളുടെ പ്രവർത്തന ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ തിരുവനന്തപുരം നഗരത്തെ സോളാർ സിറ്റി ആയി മുഖ്യമന്ത്രി പ്രഖ്യാപിക്കും. തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ പൊതു കെട്ടിടങ്ങളുടെയും എറണാകുളം ജില്ലയിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളുടെയും സൗരോർജവൽക്കരണം, സർക്കാർ സബ്സിഡിയോടെ ഗാർഹിക ഉപഭോക്താക്കൾക്കായി സൗരോർജ നിലയങ്ങൾ സ്ഥാപിക്കുക എന്നീ പദ്ധതികളുടെ പ്രാരംഭഘട്ട ഉദ്ഘാടനവും നടക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *