ഇന്ത്യൻ പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് കൺവൻഷൻ ന്യുയോർക്കിൽ

Spread the love
ഇന്ത്യൻ പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് ഓഫ് നോർത്ത് അമേരിക്കയുടെ (IPFA) ഇരുപത്തിയേഴാമത്‌ കൺവൻഷൻ ജൂൺ 16,17,18 തീയതികളിൽ ന്യുയോർക്കിൽ വച്ച് നടത്തപ്പെടുന്നതാണ്. ഈ വർഷത്തെ കൺവൻഷന്റെ മുഖ്യാതിഥി പാസ്റ്റർ ജേക്കബ് മാത്യു(ഹ്യുസ്റ്റൻ) ആയിരിക്കും. “യേശുക്രിസ്‌തു ആരാണ്’ (Who is Jesus Christ) എന്നതാണ് കോൺഫറൻസിന്റെ ചിന്താവിഷയം.
ന്യൂയോർക്കിലെ സ്റ്റാറ്റൻ  ഐലന്റിലുള്ള ന്യൂയോർക്ക് പെന്തക്കോസ്തൽ അസംബ്ലിയിൽ (150 Walker St,  Staten Island, NY 10302) വച്ചാണ് കോൺഫറൻസ് നടത്തപ്പെടുന്നത്. ഓൺലൈനിൽ കൂടിയും തത്സമയം കോൺഫറൻസ് സംപ്രേക്ഷണം ചെയ്യുന്നുണ്ട്. കോൺഫറൻസിന്റെ ഭാഗമായി വിവിധ യോഗങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. വൈകുന്നേരങ്ങളിലെ യോഗങ്ങൾക്ക് പുറമേ നേതൃത്വ പഠനവേദി, യുവജന സമ്മേളനം, വനിതാ സമ്മേളനം തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ചത്തെ പൊതു ആരാധനയ്ക്ക് പാസ്റ്റർ ഡോ. ജോയ് പി ഉമ്മൻ നേതൃത്വം നൽകും.പാസ്റ്റർ മാത്യു ശാമുവേൽ(പ്രസിഡന്റ്), പാസ്റ്റർ രാജൻ കുഞ്ഞ്(വൈസ് പ്രസിഡന്റ്), ജേക്കബ് കുര്യൻ(സെക്രട്ടറി), ജേക്കബ് സഖറിയ(ട്രഷറാർ), ബ്ലെസ്സൻ മാത്യു(യൂത്ത് കോർഡിനേറ്റർ), മേരി മാത്യു(ലേഡീസ് കോർഡിനേറ്റർ)എന്നിവർ നേതൃത്വം നൽകുന്ന ഇന്ത്യൻ പെന്തക്കോസ്തൽ ഫെലോഷിപ്പ് ഓഫ് അമേരിക്കയുടെ കോർഡിനേറ്ററായി പാസ്റ്റർ ഡോ. ജോയ് പി ഉമ്മൻ പ്രവർത്തിച്ചുവരുന്നു. ഈ വർഷത്തെ കോൺഫറൻസിന്റെ ക്രമീകരണങ്ങൾ പാസ്റ്റർ തോമസ് എബ്രഹാമിന്റെ ചുമതലയിൽ ന്യൂയോർക്കിൽ പുരോഗമിക്കുന്നുണ്ട്.

വ്യത്യസ്തമായ നിലയിൽ കഴിഞ്ഞ 26 തവണകളായി നടത്തപ്പെടുന്ന ഈ ആത്മീയസംഗമം സഭകളുടെ വളർച്ചയ്ക്കും ആത്മീയ ഐക്യത്തിനും ഏറെ സഹായകമാണ്. ലോകമെമ്പാടും ക്രൈസ്തവസമൂഹം സമാനതകളില്ലാത്തെ പീഡനങ്ങളെ നേരിടുന്ന ഈ കാലഘട്ടത്തിൽ സഭകളുടെ കൂട്ടായ പ്രവർത്തനങ്ങൾ, പ്രത്യേകാൽ ഇത്തരത്തിലുള്ള ആത്മീയ സംഗമങ്ങൾ സഭകളുടെ ആത്മീക ഉന്നമനത്തിന് ഏറെ സഹായിക്കുമെന്ന് പാസ്റ്റർ മാത്യു ശാമുവൽ ആഹ്വാനം ചെയ്യുകയും ഈ വർഷത്തെ കോൺഫറൻസിലേക്ക് എല്ലാവരെയും സ്വാഗതം.

Author

Leave a Reply

Your email address will not be published. Required fields are marked *