എൻഐആർഎഫ് യൂണിവേഴ്‌സിറ്റി കോളജിന്റെ നേട്ടം അതുല്യം: മന്ത്രി ഡോ. ബിന്ദു

Spread the love

എൻഐആർഎഫ് റാങ്കിങ്ങിൽ വീണ്ടും സംസ്ഥാനത്തെ ഒന്നാംസ്ഥാനക്കാരായി മാറിയതിന്റെ സന്തോഷം പങ്കിടാൻ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ പ്രിൻസിപ്പാൾ ഡോ.ടി സുഭാഷിന്റെ നേത്യത്വത്തിൽ അധ്യാപക-അനധ്യാപക സംഘം ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിനെ വന്നുകണ്ടു. തുടർച്ചയായി ആറാം തവണയും കോളജ് നേട്ടം നിലനിർത്തുന്നത് ഉന്നതവിദ്യാഭ്യാസ മേഖലക്കാകെ അഭിമാനകരമാണെന്ന് മന്ത്രി ബിന്ദു പറഞ്ഞു.

ചേംബറിലെത്തിയ കോളജ് സംഘം മന്ത്രിയോട് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നുള്ള മികവാർന്ന പ്രവർത്തനങ്ങൾക്കുള്ള നന്ദി അറിയിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ.എസ്.സുബ്രമണ്യൻ, ഐ.ക്വി.എ.സി കോഡിനേറ്റർ ഡോ. മനോമോഹൻ ആന്റണി, എകെജിസിടി ജനറൽ സെക്രട്ടറി ഡോ. ടി.മുഹമ്മദ് റഫീക്ക്, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഡോ.ബി.അശോക് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *