ജോസ് കെ മാണി എംപിയ്ക്ക് സൗത്ത് ഇന്ത്യൻ യുഎസ്‌ ചേംബർ ഓഫ് കോമേഴ്‌സ് ഉജ്ജ്വല സ്വീകരണം നൽകി

Spread the love

ഹൂസ്റ്റൺ: ഹൃസ്വ സന്ദർശനാർത്ഥം ഹൂസ്റ്റണിൽ എത്തിച്ചേർന്ന കേരളാ കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ജോസ് കെ മാണിക്ക് ഹൂസ്റ്റണിൽ ഊഷ്മള സ്വീകരണം നൽകി,

ജൂൺ 5 നു തിങ്കളാഴ്ച വൈകുന്നേരം 6.30 മണിക്ക് സൗത്ത് ഇന്ത്യൻ യുഎസ്ചേംബർ ഓഫ് കോമേഴ്‌സ് ഹാളിൽ വച്ച് നടന്ന സ്വീകരണ സമ്മേളനത്തിൽ ചേംബർ പ്രസിഡണ്ട് ബേബി മണക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. എസ്ഐയുസിസി യോടൊപ്പം ഹൂസ്റ്റണിലെ കേരളാ കോൺഗ്രസ് പ്രവർത്തകരും സ്വീകരണ സമ്മേളനത്തിന് നേതൃത്വം നൽകി.

ചേംബർ എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ്‌ കോളച്ചേരിൽ സ്വാഗതം ആശംസിച്ചു.

പ്രസിഡണ്ട് ബേബി മണക്കുന്നേൽ ജോസ്.കെ. മാണിയെ പൊന്നാടയണിയിച്ച്‌ സ്വീകരിച്ചു.

പ്രവാസി കേരളാ കോൺഗ്രസ് നാഷണൽ പ്രസിഡണ്ട് ജെയ്‌ബു കുളങ്ങര,.പ്രവാസി കേരളാ കോൺഗ്രീസ് നാഷണൽ സെക്രട്ടറിയും എസ്ഐയുസിസി മുൻ പ്രസിഡന്റുമായ സണ്ണി കാരിക്കൽ, പ്രവാസി കേരളാ കോൺഗ്രസ് ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് ഫ്രാൻസിസ് ചെറുകര, എസ്ഐയുസിസി മുൻ പ്രസിഡണ്ടും ആഴ്ചവട്ടം ചീഫ് എഡിറ്ററുമായ ഡോ.ജോർജ് കാക്കനാട്ട്, ഓസ്‌ട്രേലിയയിലെ പ്രവാസി കേരളാ കോൺഗ്രസ് നാഷണൽ പ്രസിഡണ്ട് റജി മാത്യു പാറക്കൽ, ന്യൂസിലാൻഡ് പ്രവാസി കേരളാ കോൺഗ്രസ് പ്രസിഡണ്ട് ബിജോമോൻ ചേന്നോത്ത് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

ഷിക്കാഗോയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന കേരളാ എക്സ്പ്രസ്സ് പത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്ററും അടുത്തയിടെ ന്യൂയോർക്ക്‌ കേരളാ സെന്ററിന്റെ മാധ്യമ അവാർഡും ‘മുഖം’ മാസികയുടെ ഗ്ലോബൽ മീഡിയ അവാർഡും നേടിയ ജോസ് കണിയാലിയെ ജോസ് കെ മാണി പൊന്നാട അണിയിച്ച് ആദരിച്ചു,

ധീരതയ്ക്കുള്ള ഹൂസ്റ്റൺ മെട്രോ പോലീസ് ഡിപ്പാർട്മെൻറിന്റെ മെഡൽ ഓഫ് വാലർ അവാർഡ് കരസ്ഥമാക്കിയ മലയാളിയും ഹൂസ്റ്റണിലെ അറിയപ്പെടുന്ന പോലീസ് ഓഫീസറം എസ്ഐയുസിസി ഡയറക്ടർ ബോർഡ് മെമ്പറുറും ലഭിച്ച ആദ്യ മലയാളിയുമായ മനോജ് പൂപ്പാറയെ ജോസ് കെ മാണി പൊന്നാട അണിയിച്ച്‌ ആദരിച്ചു.

ചേംബറിന്റെ ബിസിനെസ്സ് അച്ചീവ്‌മെന്റ് അവാർഡ് നേടിയ പ്രമുഖ ബിസിനസ് സംരഭകനായ ജെയ്‌ബു കുളങ്ങരയ്ക്ക് ജോസ് കെ മാണി പ്രശംസ ഫലകം നൽകി അഭിനന്ദിച്ചു..

ചേംബർ ഓഫ് കൊമേഴ്‌സിന്റെ പുരസ്‌കാരങ്ങൾ നേടിയ ജോസ് കണിയാലി, മനോജ്‌കുമാർ പൂപ്പാറയിൽ, ജെയ്‌ബു കുളങ്ങര എന്നിവർ മറുപടി പ്രസംഗങ്ങൾ നടത്തി.

ഉചിതമായ സ്വീകരണത്തിന്ന് നന്ദി പറഞ്ഞതോടൊപ്പം ചേംബറിന്റെ പ്രവർത്തങ്ങൾക്ക് എല്ലാ ഭാവുകങ്ങളും ജോസ്.കെ. മാണി ആശംസിച്ചു.

ചേംബർ സെക്രട്ടറി ബ്രൂസ് കൊളമ്പേൽ കൃതജ്ഞത പ്രകാശിപ്പിച്ചു.ഡോ.റെയ്‌ന റോക്ക് എംസിയായി പ്രവർത്തിച്ചു.

സമ്മേളന ശേഷം വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

Report  : Jeemon Ranny

Freelance Reporter,

Houston, Texas

Author

Leave a Reply

Your email address will not be published. Required fields are marked *