ഗുണമേന്മയുള്ള വിദ്യാഭ്യാസം സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവർക്ക് ലഭ്യമാക്കലാണ് സർക്കാരിന്റെ ലക്ഷ്യം – മന്ത്രി എ.കെ ശശീന്ദ്രൻ

Spread the love

വിദ്യാഭ്യാസ മേഖലയിൽ സർക്കാർ ഇടപെടുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണെന്ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. താമരശ്ശേരി ചെമ്പ്ര ഗവ.എൽ.പി.സ്കൂളിൽ എസ്.എസ്.കെ സ്റ്റാർസ് പദ്ധതിയായ ഹൈടെക് പ്രി പ്രൈമറി വർണക്കൂടാരം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജനകീയാസൂത്രണം ആരംഭിച്ചത് മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പരിപാലിക്കേണ്ട ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭിക്കുകയുണ്ടായി. അതോടുകൂടി വലിയ ജനപങ്കാളിത്തമാണ് വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്ന കാര്യത്തിൽ നമുക്ക് ഉണ്ടാക്കാൻ കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു.

പത്ത് ലക്ഷം രൂപ ചെലവിലാണ് സ്കൂൾ വർണ്ണാഭമാക്കിയത്. പ്രി പ്രൈറിയുടെ പാo പുസ്തകങ്ങളുമായി ബന്ധപ്പെടുത്തിയ ദൃശ്യരൂപങ്ങളാണ് വർണ്ണകൂടാരത്തിൽ ഒരുക്കിയിരിക്കുന്നത്. കളിയിടത്തിലെ പാർക്ക് ആകർഷക വർണ്ണങ്ങളാൽ കുരുന്നുകൾക്ക് ആഹ്ലാദം പകരുന്നതാണ്. സിമൻ്റും മണലും ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങളാണ് പുറംചുമരിനെ സുന്ദരമാക്കുന്നത്. കുട്ടികൾക്ക് പoന പ്രവർത്തനങ്ങൾ നടത്തുന്നതിന് ആവശ്യമായ പ്രവർത്തന ഇടങ്ങളാണ് ക്ലാസ് മുറികളിൽ സജ്ജമാക്കിയിരിക്കുന്നത്. സ്മാർട്ട് ക്ലാസ് റൂമുകളും ഹൈടെക് സ്റ്റേജും ബയോഡൈവേഴ്സിറ്റി പാർക്കുമെല്ലാം പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ടി അബ്ദുറഹ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എസ്എസ്കെ ഡി പി സി എ.കെ അബ്ദുൽ ഹക്കീം പദ്ധതി വിശദീകണം നടത്തി. വൈസ് പ്രസിഡന്റ് സൗദാബിവി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയർമാൻ എം അരവിന്ദൻ, എസ്എസ്കെ ഡി പി ഒ യമുന എസ്, എ ഇ ഒ ടി. സതീഷ് കുമാർ, ബി പി സി വി.എം മെഹറാലി, ബി ആർ സി ട്രെയിനർ പ്രസന്ന കുമാരി, സി ആർ സി കോ ഓൾഡിനേറ്റർ ഷഹാന അലി, അധ്യാപകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ഷൈനി കെ.ടി റിപ്പോർട്ട് അവതരിപ്പിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ടി അയൂബ് ഖാൻ സ്വാഗതവും, പി ടി എ പ്രസിഡന്റ് കെ.കെ അബ്ദുൾ മജീദ് നന്ദിയും പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *