എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ വൻ നേട്ടവുമായി സീമാറ്റ്

Spread the love

അപേക്ഷിച്ച എല്ലാ വിഭാഗത്തിലും റാങ്ക്,

കൊച്ചി : ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം ഏർപ്പെടുത്തിയ നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിം വർക്ക് (എൻ.എൻ.ഐ.ആർ.എഫ്) പട്ടികയിൽ വൻ നേട്ടം കൈവരിച്ച് സീമാറ്റ്. അപേക്ഷിച്ച എല്ലാ വിഭാഗത്തിലും റാങ്കിങ് നേടിയ ഏക സ്ഥാപനമാണ് സീമാറ്റ് .

ഇന്ത്യയിലെ ഏറ്റവും മികച്ച ഡെന്റൽ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. ഇന്ത്യയിലെ ഏറ്റവും മികച്ച ലോ കോളേജുകളുടെ പട്ടികയിൽ 11 ആം സ്ഥാനവും, യൂണിവേഴ്‌സിറ്റി പട്ടികയിൽ 13 ആം സ്ഥാനവും, ഏറ്റവും മികച്ച മെഡിക്കൽ കോളേജ് പട്ടികയിൽ 18 ആം സ്ഥാനവും എൻജിനിയറിങ് വിഭാഗത്തിൽ 64 ആം സ്ഥാനവും മാനേജ്‌മന്റ് വിഭാഗത്തിൽ 71 ആം സ്ഥാനവും സീമാറ്റ് സ്വന്തമാക്കി. ഇന്നോവേഷൻ വിഭാഗത്തിൽ 51-100 നുള്ളിൽ മാർക്ക് നേടാനും സ്ഥാപനത്തിന് സാധിച്ചു.

“ഈ അഭിമാന നേട്ടത്തിന് നിർണായക പങ്കുവഹിച്ചത് വിദ്യാർത്ഥികളെയും അധ്യാപകരും ജീവനക്കാരുമാണ് ,” എന്ന് സീമാറ്റ് ചാൻസലർ ഡോ. എൻ.എം വീരയ്യൻ പറഞ്ഞു. “ഈ ഉയർന്ന നിലവാരവും മികവും നിലനിർത്തുന്നതിനും എല്ലാ മേഖലകളിലും മുന്നേറുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Report : Sneha Sudarsan 

Author

Leave a Reply

Your email address will not be published. Required fields are marked *