വെള്ളക്കാരിയായതിനാൽ തന്നെ പുറത്താക്കിയതായി വാദിച്ച സ്റ്റാർബക്സ് മാനേജർക്‌ 25.6 മില്യൺ ഡോളർ നഷ്ടപരിഹാരം – പി പി ചെറിയാൻ

Spread the love

ന്യൂജേഴ്‌സി : ഫിലാഡൽഫിയയിലെ ഒരു കഫേയിൽ വെച്ച് രണ്ട് കറുത്തവർഗ്ഗക്കാരെ അറസ്റ്റ് ചെയ്തതിനെച്ചൊല്ലി ദേശീയതലത്തിൽ ഉണ്ടായ പ്രതിഷേധത്തിന് പങ്കെടുത്തതിന് വെള്ളക്കാരിയായ സ്റ്റാർബക്സ് റീജിയണൽ മാനേജർ ഷാനൺ ഫിലിപ്പിനെ പുറത്താക്കിയ കേസ്സിൽ 25.6 മില്യൺ ഡോളർ നഷ്ടപരിഹാരം കോര്പറേഷന് നൽകണമെന്ന് ഫെഡറൽ കോടതി വിധിച്ചു.
കോടതി രേഖകൾ അനുസരിച്ചു 2019 ൽ വംശീയ പക്ഷപാതവും വിവേചനവും ആരോപിച്ച് ഷാനൺ ഫിലിപ്പ് സ്റ്റാർബക്‌സിനെതിരെ സമർപ്പിച്ച നഷ്ടപരിഹാര കേസിൽ ഷാനന് അനുകൂലമായി ന്യൂജേഴ്‌സി ഫെഡറൽ കോടതി വിധിക്കുകയായിരുന്നു

ഫിലിപ്സിന് 25 മില്യൺ ഡോളർ ശിക്ഷാ നഷ്ടപരിഹാരവും 600,000 ഡോളർ നഷ്ടപരിഹാരവും നൽകാൻ എട്ടംഗ പാനലിന് ഏകദേശം അഞ്ച് മണിക്കൂറെടുത്തു, ഫിലിപ്പിന്റെ ചർമ്മത്തിന്റെ നിറം അവളെ പിരിച്ചുവിടുന്നതിൽ നിർണായക പങ്ക് വഹിച്ചതായി ഫെഡറൽ കോടതി കണ്ടെത്തി .

13 വർഷം സ്റ്റാർബക്‌സിൽ ജോലി ചെയ്യുകയും ഏകദേശം 100 കഫേകളുടെ മേൽനോട്ടം വഹിക്കുകയും ചെയ്‌തിരുന്ന ഫിലിപ്‌സിനെ 2018 ഏപ്രിൽ 12-ന് സ്‌പ്രൂസ് സ്ട്രീറ്റ് സ്റ്റോറിൽ നിന്നും പുറത്തുപോകാൻ വിസമ്മതിച്ചതിന് ഡോണ്ടെ റോബിൻസണും റാഷോൺ നെൽസണും അറസ്റ്റിലായി ഒരു മാസത്തിനുള്ളിൽ പുറത്താക്കപ്പെട്ടു.സംഭവം, സെൽഫോൺ വീഡിയോയിൽ പകർത്തി, പെട്ടെന്ന് വൈറലാവുകയും ചെയ്തിരുന്നു

വംശീയ വിദ്വേഷം ആളിപടരാതികിരിക്കുന്നതിനു കോര്പറേഷന് മാപ്പ് പറയുകയും വംശീയ പക്ഷപാത പരിശീലനത്തിനായി 8,000 യുഎസ് സ്റ്റോറുകൾ നേരത്തെ അടയ്ക്കുകയും ചെയ്തു.

Author

Leave a Reply

Your email address will not be published. Required fields are marked *