കാനഡ ഹൈവേയിൽ ട്രക്കും ബസും കൂട്ടയിടിച്ചു 15 മരണം 10 പേർക് പരിക്ക് : പി പി ചെറിയാൻ

Spread the love

മാനിറ്റോബ(കാനഡ):ട്രാൻസ് കാനഡ ഹൈവേയിൽ സെമി ട്രെയിലർ ട്രക്കും ബസും കൂട്ടയിടിച്ചിൽ 15 പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് അറിയിച്ചു.

റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് പറയുന്നതനുസരിച്ച്, തെക്ക് പടിഞ്ഞാറൻ മാനിറ്റോബയിലെ കാർബെറി പട്ടണത്തിന് സമീപം ട്രാൻസ്-കാനഡ ഹൈവേയിൽ ഒരു സെമി ട്രെയിലർ ട്രക്കും ബസും തമ്മിൽ പ്രാദേശിക സമയം രാവിലെ 11.40 ഓടെയാണ് അപകടമുണ്ടായത്.. ഹൈവേ 1 ലൂടെ കിഴക്കോട്ട് പോകുകയായിരുന്ന സെമി ട്രെയിലർ, കിഴക്കോട്ടുള്ള പാത മുറിച്ചുകടക്കുമ്പോൾ, ഹൈവേ 5 ൽ തെക്കോട്ട് പോകുകയായിരുന്ന ബസിൽ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

“ഇതൊരു വൻ അപകടമാണെന്ന് മാനിറ്റോബയുടെ പ്രധാന ക്രൈം സർവീസുകളുടെ ചുമതലയുള്ള സൂപ്രണ്ട് റോബ് ലാസൺ വ്യാഴാഴ്ച വൈകുന്നേരം പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അസിസ്റ്റന്റ് കമ്മീഷണർ റോബ് ഹിൽ പറയുന്നതനുസരിച്ച്, ബസിൽ 25 പേർ ഉണ്ടായിരുന്നു, അവരിൽ ഭൂരിഭാഗവും മുതിർന്നവരായിരുന്നുവെന്നു അസിസ്റ്റന്റ് കമ്മീഷണർ റോബ് ഹിൽ പറഞ്ഞു
വിവിധ പരിക്കുകളോടെ പത്ത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഹിൽ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ഐഡന്റിറ്റി പ്രാദേശിക മെഡിക്കൽ എക്സാമിനർ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

“കാത്തിരിക്കുന്ന എല്ലാവരോടും, നിങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തി ഇന്ന് രാത്രി വീട്ടിലേക്ക് വരുമോ എന്ന് അറിയാതിരിക്കുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല,” ഹിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
രണ്ട് ഡ്രൈവർമാരും അപകടനില തരണം ചെയ്തതായും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു.സംഭവം പൂർണ്ണമായി അന്വേഷിക്കുമെന്നും ലാസൺ ഊന്നിപ്പറഞ്ഞു.

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപകടത്തെക്കുറിച്ചുള്ള വാർത്തയെ “അവിശ്വസനീയമാംവിധം ദുരന്തം” എന്ന് വിശേഷിപ്പിച്ചു.

“ഇന്ന് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് ഞാൻ എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു ,” അദ്ദേഹം ട്വീറ്റ് ചെയ്തു.

 

Author

Leave a Reply

Your email address will not be published. Required fields are marked *