ആലപ്പുഴയിൽ സേവനങ്ങൾ ഇനി സ്മാർട്ടാകും: സ്മാർട്ട് വില്ലേജ് ഓഫീസുകൾ ഉദ്ഘാടനം ചെയ്തു

Spread the love

രണ്ട് വർഷം കൊണ്ട് 1.23 ലക്ഷം പേർക്ക് ഭൂമി നൽകി: മന്ത്രി കെ.രാജൻആലപ്പുഴ ജില്ലയിലെ തഴക്കര, വെട്ടിയാർ, പാലമേൽ, മുട്ടാർ സ്മാർട്ട് വില്ലേജ് ഓഫീസുകൾ റവന്യു മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ പട്ടയ മിഷനിലൂടെ രണ്ടു വർഷം കൊണ്ട് ഭൂരഹിതരായ 1,23,000 പേർക്ക് ഭൂമി നൽകിയെന്ന് മന്ത്രി പറഞ്ഞു. 1295 കോളനികളിലായി 19,000 പേർക്ക്‌ ഭൂമി നൽകാനായെന്നും അദ്ദേഹം വ്യക്തമാക്കി.സവിശേഷ തണ്ടപ്പേർ സംവിധാനം നടപ്പിലാക്കിയ രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്ത്‌ ഭൂമിയില്ലാത്ത ഒരാൾ പോലും ഉണ്ടാവരുതെന്നതാണ് സർക്കാർ നയം. അനധികൃതമായി ഭൂമി കൈവശം വെക്കുന്നവരിൽ നിന്നും പിടിച്ചെടുത്ത്‌ അർഹരായവർക്ക് ഭൂമി നൽകും. നെൽവയൽ, തണ്ണീർത്തട നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് വില്ലേജ് ഓഫീസുകളെയാണ്. വില്ലജ് ഓഫീസുകൾ സ്മാർട്ട് ആകുമ്പോൾ സേവനങ്ങളും സ്മാർട്ട് ആക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്. ഓൺലൈൻ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം ഉണ്ടാക്കാൻ ഇ-സാക്ഷരത പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *