സണ്ണി ജേക്കബ്ബി (60) ന്റെ നിര്യാണത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചിച്ചു – പി പി ചെറിയാൻ

Spread the love

സംസ്കാരവും അനുസ്മരണ സമ്മേളനവും ഇന്ന്. (24 ശനിയാഴ്ച) .

ഡാളസ്: ജൂൺ 18 ഞായറാഴ്ച വൈകിട്ട് ഡാളസ് പട്ടണത്തിലെ റോളറ്റ് സിറ്റിയിൽ അന്തരിച്ച മലയാളി സണ്ണി ജേക്കബ്ബി (60) ന്റെ നിര്യാണത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചിച്ചു.. കുടുംബംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും അനുശോചന സന്ദേശത്തിൽ പറയുന്നു .

റോളറ്റ്, സസ്സാഫ്രാസ് വേയിലെ 2600 ബ്ലോക്ക് വസതിയിൽ നിന്നും ഞായറാഴ്ച നടക്കാൻ പോയ സണ്ണി ജേക്കബ്ബിന്റെ മൃതദേഹം ജൂൺ 20 ചൊവ്വാഴ്ച രാവിലെ 8 മണിയോടെ സണ്ണി തിരോധാനം ചെയ്ത വസതിയുടെ സമീപമുള്ള ജലാശയത്തിൽ നിന്നും കണ്ടെത്തുകയായിരുന്നു.

മരണപ്പെട്ട സണ്ണി ജേക്കബ്ബും, കുടുംബവും ഡാളസ് മെട്രോ ചർച്ച് ഓഫ് ഗോഡ് വിശ്വാസികളാണ്. പരേതന് രണ്ട് മക്കൾ ഉണ്ട്.
സംസ്കാരം ശനിയാഴ്ച രാവിലെ 9 മണിക് കൊപ്പേൽ റോളിങ്ങ് ഓൿസ് മെമ്മോറിയൽ സെമെട്രയിൽ, തുടർന്നു
അനുസ്മരണ സമ്മേളനം രാവിലെ 10 മണിക് ഫാർമേഴ്‌സ് ബ്രാഞ്ച് 13930 ഡിസ്ട്രിബൂഷൻ വേയിലുള്ള മെട്രോചർച്ചിൽ വെച്ച് നടക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *