പാലം തകർന്നു ചരക്ക് ട്രെയിനിന്റെ നിരവധി ബോഗികൾ നദിയിലേക്കു പതിച്ചു – പി പി ചെറിയാൻ

Spread the love

കൊളംബസ് : (മൊണ്ടാന) – മൊണ്ടാനയിലെ യെല്ലോസ്റ്റോൺ നദിക്ക് കുറുകെയുള്ള പാലം ശനിയാഴ്ച പുലർച്ചെ തകർന്നു, അപകടകരമായ വസ്തുക്കൾ കയറ്റിക്കൊണ്ടിരുന്ന ഒരു ചരക്ക് ട്രെയിനിന്റെ നിരവധി ബോഗികൾ പാലം തകർന്നതിനെ തുടർന്ന് താഴെയുള്ള യെല്ലോസ്റ്റോൺ നദിയിലെ കുതിച്ചൊഴുകുന്ന വെള്ളത്തിലേക്ക് പതിച്ചു.

ട്രെയിൻ ബോഗികളിൽ ചൂടുള്ള അസ്ഫാൽറ്റും ഉരുകിയ സൾഫറും ഉണ്ടായിരുന്നുവെന്ന് സ്റ്റിൽ വാട്ടർ കൗണ്ടി ഡിസാസ്റ്റർ ആൻഡ് എമർജൻസി സർവീസസ് അറിയിച്ചു. രാവിലെ 6 മണിയോടെയുണ്ടായ അപകടത്തെത്തുടർന്ന് അപകടാവസ്ഥ വിലയിരുത്തുന്നതിനിടയിൽ ഉദ്യോഗസ്ഥർ താഴത്തെ കുടിവെള്ള വിതരണങ്ങൾ അടച്ചു. പ്രസ് റിപ്പോർട്ടർ ചില ടാങ്ക് ബോഗികളിൽ നിന്ന് ഒരു മഞ്ഞ പദാർത്ഥം പുറത്തുവരുന്നത് കണ്ടു.

സൈറ്റിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് പെട്ടെന്ന് അപകടമൊന്നും ഉണ്ടായിട്ടില്ലെന്നും നദിയിലെ കനത്ത ഒഴുക്ക്‌ മൂലം അപകടകരമായ വസ്തുക്കൾ നേർപ്പിക്കുന്നതായും കൗണ്ടിയിലെ എമർജൻസി സർവീസ് ചീഫ് ഡേവിഡ് സ്റ്റാമി പറഞ്ഞു. മൂന്ന് അസ്ഫാൽറ്റ് കാറുകളും നാല് സൾഫർ കാറുകളും നദിയിലേക്ക് പതിച്ചിരുന്നു

ട്രെയിൻ ജീവനക്കാർ സുരക്ഷിതരാണെന്നും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മൊണ്ടാന റെയിൽ ലിങ്ക് വക്താവ് ആൻഡി ഗാർലൻഡ് പ്രസ്താവനയിൽ പറഞ്ഞു.
ബില്ലിംഗിൽ നിന്ന് 40 മൈൽ (ഏകദേശം 64 കിലോമീറ്റർ) പടിഞ്ഞാറ് കൊളംബസ് പട്ടണത്തിനടുത്തുള്ള സ്റ്റിൽ വാട്ടർ കൗണ്ടിയിൽ റെയിൽവേ ജീവനക്കാർ സംഭവസ്ഥലത്തുണ്ടായിരുന്നു. യെല്ലോസ്റ്റോൺ റിവർ വാലിയിലെ ജനസാന്ദ്രത കുറഞ്ഞ ഭാഗത്താണ് ഈ പ്രദേശം, റാഞ്ചും കൃഷിയിടങ്ങളും കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു.

“ഈ സംഭവത്തിന്റെ ഫലമായി പ്രദേശത്ത് ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളെ അപഗ്രഥിക്കുന്നതിനും അപകടത്തിന് പിന്നിലെ കാരണങ്ങൾ മനസ്സിലാക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,” ഗാർലൻഡ് പറഞ്ഞു.തകർച്ചയുടെ കാരണം അന്വേഷണത്തിലാണ്. അടുത്തിടെ പെയ്ത കനത്ത മഴയിൽ നദി കരകവിഞ്ഞൊഴുകി, എന്നാൽ അതാണോ ഘടകമെന്ന് വ്യക്തമല്ല.

Author

Leave a Reply

Your email address will not be published. Required fields are marked *