മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം

Spread the love

പാലക്കാട്‌ :ഓൾ ക്രിസ്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷൻ (അക്ക )മണിപ്പൂർ ജനതയ്ക്ക് ഐക്യ ദാർഢ്യംപ്രഖ്യാപിച്ചു. മണിപ്പൂർകലാപത്തനു എത്രയും വേഗം പരിഹാരം കാണണമെന്നും, കുറ്റവാളികളെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവന്നുമാതൃകാപരമായി ശിക്ഷിക്കണമെന്നും ജീവിക്കാനുള്ള അനുവാദം സംരക്ഷിക്കണമെന്നും അക്ക ആവശ്യപ്പെട്ടു. മണിപ്പൂരിൽ ക്രൈസ്തവർക്ക് നേരെയുള്ള അക്രമവും ക്രൈസ്തവ ദൈവാലയങ്ങളും, സ്ഥാപനങ്ങളും മാത്രം ലക്ഷ്യമാക്കി നടത്തുന്ന അക്രമപരമ്പരയിൽ അക്ക ആശങ്ക അറിയിച്ചു. വർഗീയലഹളക്കുസമാനമായുള്ള കലാപത്തിനാണ് ഒരുകൂട്ടം കലാപകാരികൾ ലക്ഷ്യമിട്ടിരിക്കുന്നതു. ഒരുമാസത്തോളമായി വീടുവിട്ടു വനത്തിലും, മറ്റുസംസ്ഥാനങ്ങളിലുമായി മണിപ്പൂർ ജനതഅഭയംതേടിയിരിക്കുകയാണ്. അടിയന്തിരമായി കേന്ദ്ര സർക്കാർ ഇടപെടണമെന്നും, മൗനം.
വെടിഞ്ഞു പ്രധാനമന്ത്രിഇ കാര്യത്തിൽ പ്രതികരിക്കണമെന്നും അക്ക ആവശ്യപ്പെട്ടു. എത്രയും വേഗത്തിൽ പരിഹാരം കണ്ടെത്തുന്നതിനായി കേരളത്തിലെ എല്ലാ എം പി മാർക്കും നിവേദനം കൊടുക്കുന്നതിനും തീരുമാനിച്ചു.സമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ട്‌ ബാബു കെ വർഗീസ് എറണാകുളം, സെക്രട്ടറി ബേബി മുല്ലമംഗലം, ഡോ സാജൻ സി ജേക്കബ്, റവ :ബെഞ്ചമിൻ തോമസ്, സുരേഷ് എടക്കളത്തൂർ മാസ്റ്റർ റവ:ജെയ്‌സൺ വി.എൽ, പാസ്റ്റർ ശ്രീനിവാസൻ ചിറ്റൂർ എന്നിവർ പ്രസംഗിച്ചു.

Report : sajancheeranjacob

Author

Leave a Reply

Your email address will not be published. Required fields are marked *