ഐആർഡിഎയുടെ ഇൻഷുറൻസ് ബോധവൽക്കരണ ക്യാംപയിന് കേരളത്തിൽ തുടക്കമായി

Spread the love

കേരളത്തിൽ ഇൻഷുറൻസ് സാന്ദ്രത ദേശീയ ശരാശരിയേക്കാൾ കുറവ്.

കൊച്ചി: ‘2047ഓടെ എല്ലാവർക്കും ഇൻഷുറൻസ്’ എന്ന ലക്ഷ്യവുമായി ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎ) രാജ്യത്തുടനീളം നടത്തി വരുന്ന ഇൻഷുറൻസ് ബോധവൽക്കരണ ക്യാംപയിന് കേരളത്തിൽ തുടക്കമായി. മുൻനിര ജനറൽ ഇൻഷുറൻസ് കമ്പനിയായ മാഗ്മ എച്ഡിഐയെ ആണ് സംസ്ഥാനത്ത് ഇൻഷുറൻസ് ബോധവൽക്കരണ പരിപാടികൾക്കായി ഐആർഡിഎ ചുമതലപ്പെടുത്തിയിരിക്കുന്നത്. ദേശീയ ഇൻഷുറൻസ് ബോധവൽക്കരണ ദിനമായ ബുധനാഴ്ച (ജൂൺ 28) കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടിയിൽ ‘ഇൻഷുറൻസ് എടുത്തോ’ പ്രചാരണത്തിന് മാഗ്മ എച്ഡിഐ തുടക്കം കുറിച്ചു. പൊതുജനങ്ങൾക്കിടയിൽ ഇൻഷുറൻസിനോടുള്ള വിമുഖത ഇല്ലാതാക്കുന്നതിനാണ് ബോധവൽക്കരണം.

കേരളത്തിലെ ആരോഗ്യ ഇന്‍ഷൂറന്‍സ് സാന്ദ്രത ദേശീയ ശരാശരിയേക്കാള്‍ കുറവാണെന്ന് ഈ പ്രചാരണ പരിപാടിയുടെ പ്രഖ്യാപന ചടങ്ങില്‍ സംസാരിക്കവെ മാഗ്മ എച്ച്ഡിഐ ചീഫ് ടെക്‌നിക്കല്‍ ഓഫിസര്‍ അമിത് ഭണ്ഡാരി പറഞ്ഞു. “ജനസംഖ്യയിലെ പ്രായമായവരുടെ എണ്ണം വര്‍ധിക്കുന്നതും പുതുതലമുറാ രോഗങ്ങളുടെ വര്‍ധനവും പോലുള്ള മറ്റു ഘടകങ്ങളും കൂടി പരിഗണിക്കുമ്പോൾ ആരോഗ്യ സംരക്ഷണ ചെലവുകളും സാമ്പത്തിക സുരക്ഷയും തമ്മിലുള്ള വലിയ അന്തരമാണു വ്യക്തമാകുന്നത്. ഇൻഷുറൻസ് പരിരക്ഷയിലൂടെ ഈ വൻ ചെലവുകൾ കുറയ്ക്കാമെന്നും ഇതിന്റെ പ്രാധാന്യത്തെ കുറിച്ചും കേരളത്തിലെ ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ‘ഇന്‍ഷൂറന്‍സ് എടുത്തോ’ ക്യാംപയിനിലൂടെ മാഗ്മ എച്ച്ഡിഐ ലക്ഷ്യമിടുന്നത്,” ആദ്ദേഹം പറഞ്ഞു.

ക്യാംപയിന്റെ ഭാഗമായി ചുവര്‍, ഡിജിറ്റൽ പരസ്യങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, എസ്എംഎസ്, ഇമെയില്‍, ലഘുലേഖകള്‍, പുസ്തകങ്ങള്‍, ഇ-ബുക്കുകള്‍ തുടങ്ങി വൈവിധ്യ മാധ്യമങ്ങളിലൂടെ ഇൻഷുറൻസ് ബോധവൽക്കരണ പ്രചാരണം കേരളത്തിലുടനീളം മാഗ്മ എച്ഡിഐ സജീവമാക്കും. ww.insurancedutho.com എന്ന മൈക്രോസൈറ്റും ഈ പരിപാടിയോട് അനുബന്ധിച്ച് അവതരിപ്പിച്ചു. ജനറല്‍ ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഈ സൈറ്റില്‍ ഉള്‍പ്പെടത്തിയിട്ടുണ്ട്. ഇന്‍ഷൂറന്‍സ് ബോധവല്‍ക്കരണത്തിനു പുറമെ കേരളത്തിലെ ഇന്‍ഷൂറന്‍സ് ഇല്ലാത്തവര്‍ക്ക് സേവനം ലഭ്യമാക്കാനും അവസാന ഘട്ട സേവനങ്ങള്‍ നല്‍കാനും ശ്രമങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം അസിസ്റ്റന്റ് കളക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ ചടങ്ങില്‍ മുഖ്യാതിഥിയായി. മുത്തൂറ്റ് സെക്യൂരിറ്റീസ് സിഇഒ രാഗേഷ് ജി ആര്‍ മുഖ്യാതിഥി ആയും ചടങ്ങില്‍ പങ്കെടുത്തു.

കേരളത്തിലെ ഇന്‍ഷൂറന്‍സ് അഭാവം സംബന്ധിച്ച  വിവരങ്ങള്‍.

Ø കേരളത്തില്‍ 10,000 കോടി രൂപയുടെ ഇന്‍ഷൂറന്‍സ് അഭാവമാണുള്ളത്.

Ø 19 ശതമാനം വാഹനങ്ങള്‍ മോട്ടോര്‍ ഇന്‍ഷൂറന്‍സ് ഇല്ലാത്തവയാണ്.

Ø 2 കോടി ജനങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് ഇല്ല.

Ø ചെറുകിട സംരംഭങ്ങളില്‍ 75 ശതമാനത്തിന് ഇന്‍ഷൂറന്‍സ് ഇല്ല.

Ø ഒരു ശതമാനത്തില്‍ താഴെ വീടുകള്‍ക്കാണ് ഏതെങ്കിലും വിധത്തിലുള്ള ഇന്‍ഷൂറന്‍സ് ഉള്ളത്.

കേരളത്തിൽ ഇന്‍ഷൂറന്‍സ് ആവശ്യകത.

കേരളം ആരോഗ്യ മേഖലയില്‍ അഭിമാനകരമായ രീതിയില്‍ മുന്നിലാണ്. അതേ സമയം നീണ്ടു നില്‍ക്കുന്ന രോഗങ്ങള്‍ മൂലമുള്ള ബുദ്ധിമുട്ടുകളും ഉയര്‍ന്ന തോതിലാണ്.

സിവിഡി മരണ നിരക്ക്.

ദേശീയ തലത്തില്‍ > ലക്ഷത്തിന് 272

കേരളത്തില്‍ > പുരുഷന്‍മാര്‍ 382, സ്ത്രീകള്‍ 184

പ്രമേഹത്തിന്റെ നില

ദേശീയ തലത്തില്‍ > 11-12 ശതമാനം

കേരളത്തില്‍ > 18-20 ശതമാനം.

ഹൈപര്‍ടെന്‍ഷന്‍ നില

ദേശീയ തലത്തില്‍ > 28-30 ശതമാനം

കേരളത്തില്‍ > 30-38 ശതമാനം

അറുപതു വയസു കഴിഞ്ഞ മുതിര്‍ന്ന പൗരന്‍മാര്‍ ജനസംഖ്യയുടെ 14 ശതമാനമാണെന്നതും ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നതാണ്.

ഫോട്ടോക്യാപ്ഷൻ : 2047ഓടെ എല്ലാവർക്കും ഇൻഷുറൻസ്’ എന്ന ലക്ഷ്യവുമായി ഐആർഡിഎ രാജ്യത്തുടനീളം നടത്തി വരുന്ന ഇൻഷുറൻസ് ബോധവൽക്കരണ ക്യാംപയിന് കേരളത്തിൽ എറണാകുളം അസിസ്റ്റന്റ് കളക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ ഉദ്‌ഘാടനം ചെയ്യുന്നു. മാഗ്മ എച്ച്ഡിഐ ചീഫ് ടെക്‌നിക്കല്‍ ഓഫിസര്‍ അമിത് ഭണ്ഡാരി, മുത്തൂറ്റ് സെക്യൂരിറ്റീസ് സിഇഒ രാഗേഷ് ജി ആര്‍, മാഗ്മ എച്ച്ഡിഐ മോട്ടോർ അണ്ടർ റൈറ്റിംഗ് മേധാവി അനൂപ് മനോഹർ സാംഖെ എന്നിവർ സമീപം.

Anju V Nair

Author

Leave a Reply

Your email address will not be published. Required fields are marked *