ഇ-സേവനവുമായി കൊടകര ബ്ലോക്ക് പഞ്ചായത്ത്

Spread the love

തൃശൂർ കൊടകര ബ്ലോക്ക് ഇൻഫർമേഷൻ സെന്ററിന്റെ ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. ഗ്രാമീണ ജനങ്ങൾക്ക് ആവശ്യമായ ഇ-സേവനങ്ങൾ ലഭ്യമാക്കുന്നതിനും വികസന പദ്ധതികളെ സംബന്ധിച്ച് എല്ലാ വിവരങ്ങളും കൃത്യമായി നൽകുന്നതിനും വേണ്ടിയാണ് ഇൻഫർമേഷൻ സെൻറർ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.ഇൻഫർമേഷൻ സെൻററിൽ ലഭ്യമാക്കുന്ന കമ്പ്യൂട്ടർ അധിഷ്ഠിത സേവനങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങൾക്കായി സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കുകൾ ആണ് ഈടാക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിലെ ഘടകസ്ഥാപന മേധാവികൾക്ക് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ ഉപകരണങ്ങളും ചടങ്ങിൽ എംഎൽഎ വിതരണം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ആർ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ഷീല മനോഹരൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചെയർപേഴ്സൺ സജിതാ രാജീവൻ, വിവിധ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, സേവന ഉപഭോക്താക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *