ഹൂസ്റ്റൺ :19 കാരിയായ മുൻ കാമുകിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ 20 കാരൻ ആത്മഹത്യ ചെയ്തതായി പസദേന പോലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
തിങ്കളാഴ്ച പസഡെന അപ്പാർട്ട്‌മെന്റിന് പുറത്ത് തന്റെ മുൻ കാമുകി ലെസ്ലി റെയ്‌സിനെ തലയ്ക്ക് വെടിവച്ചതിന് ശേഷം ജുവാൻ കാർലോസ് മാത ഒളിവിലായിരുന്നു.
പാർക്കിംഗ് സ്ഥലത്ത് “ഒരാൾ സംശയാസ്പദമായ ഒരു വ്യക്തി അലഞ്ഞുതിരിയുന്നതായി ഉദ്യോഗസ്ഥർക്ക് ഒരു കോൾ ലഭിച്ചതായി .പോലീസ് പറയുന്നു
അലഞ്ഞുതിരിയുന്ന യുവാവ് ജുവാൻ കാർലോസാണെന്ന് പോലീസ് തിരിച്ചറിഞ്ഞു .പോലീസിനെ കണ്ടയുടനെ ഒരു കാറിന് പിന്നിൽ ഓടി മറഞ്ഞതിനുശേഷം യുവാവ് സ്വയം വെടിവെക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. സംഭവസ്ഥലത്തുവച്ചു യുവാവ് മരിച്ചതായി പോലീസ് പറഞ്ഞു .
കാമുകി കൊല്ലപ്പെട്ട സംഭവം ഇങ്ങനെ ;ചൊവ്വാഴ്ച, അർദ്ധരാത്രിയോടെ പ്രെസ്റ്റൺ അവന്യൂവിനടുത്തുള്ള പസഡെന ബൊളിവാർഡിന്റെ 3100 ബ്ലോക്കിൽ വെടിവെപ്പ് നടന്നതായി ഉദ്യോഗസ്ഥർക്ക് ഒരു കോൾ ലഭിച്ചു.
വൈകിട്ട് ആറ് മണിയോടെയാണ് യുവാവ് അപ്പാർട്ട്മെന്റിൽ എത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഒ’റെയ്‌ലി ഓട്ടോ പാർട്‌സിൽ നിന്ന് ജോലി കഴിഞ്ഞു കാമുകിയായ യുവതി അപ്പാർട്ട്‌മെന്റിലേക്ക് മടങ്ങാൻ കാത്തിരിക്കുകയായിരുന്നു ജുവാൻ കാർലോസ് . പാർക്കിംഗ് സ്ഥലത്ത് അവർ സംസാരിക്കുന്നതും അത് രൂക്ഷമാവുകയും ചെയ്തു.ഇതിനെ തുടർന്നാണ് വെടിവെപ്പുണ്ടായത് .
യുവാവ് റെയ്‌സിന്റെ തലയ്ക്ക് വെടിയുതിർത്തതായി പോലീസ് പറഞ്ഞു തുടർന്ന് അവിടെ നിന്നും കാർ ഉപേക്ഷിച്ച് ഓടിപോകുകയും ചെയ്തു, പ്രതിയെ അന്വേഷിക്കുന്നതിനിടയിലാണ് ആത്മഹത്യ ചെയ്തതായി കണ്ടെത്തിയതെന്നു പസദേന പോലീസ് പറഞ്ഞു..
ഡേറ്റിങ്ങിനിടെ 19 കാരിയെ മാത ദുരുപയോഗം ചെയ്തുവെന്ന് റെയ്‌സിന്റെ സഹോദരി മാർട്ടിനെസ് അവകാശപ്പെട്ടു, എന്നാൽ വേർപിരിയലിനുശേഷമാണ് അവൾ അതിനെക്കുറിച്ച് മനസ്സിലാകുന്നത്.
പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ രേഖകളിൽ ഒരു വർഷം മുമ്പ് മാതയും റെയസും ഉൾപ്പെട്ട കുടുംബകലഹത്തിന്റെ രേഖാമൂലമുള്ള പരാതി ഉണ്ടെന്ന് ഗ്രാനഡോസ് പറഞ്ഞു, എന്നാൽ അവർ തമ്മിലുള്ള ഗാർഹിക പീഡനങ്ങളൊന്നും പോലീസ് അന്വേഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു..