വിദ്യാർത്ഥി വായ്പക്കാർക്ക് പുതിയ ആശ്വാസ നടപടികൾ പ്രഖ്യാപിച് ബൈഡൻ – പി പി ചെറിയാൻ

Spread the love

വാഷിംഗ്‌ടൺ ഡി സി: വിദ്യാർത്ഥി കടാശ്വാസ പദ്ധതി റദ്ദാക്കിയ സുപ്രീം കോടതി വിധിയെത്തുടർന്ന് വിദ്യാർത്ഥി വായ്പക്കാരെ സംരക്ഷിക്കാൻ തന്റെ ഭരണകൂടം ഉദ്ദേശിക്കുന്ന പുതിയ നടപടികൾ പ്രസിഡന്റ് ബൈഡൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചു.400 ബില്യണ്‍ ഡോളറിന്റെ വിദ്യാര്‍ത്ഥി കടാശ്വാസ പദ്ധതി സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം . ഇരുപത്തിയാറു ദശലക്ഷം വിദ്യാര്‍ത്ഥികളാണ് കടാശ്വാസത്തിനായി അപേക്ഷിച്ചിരുന്നത് .വിദ്യാര്‍ത്ഥികളുടെ കടത്തില്‍ 10,000 ഡോളര്‍ വരെയും പെല്‍ ഗ്രാന്റുകള്‍ സ്വീകരിക്കുന്നവര്‍ക്ക് 20,000 ഡോളര്‍ വരെയും ഇളവ് നല്‍കാനായിരുന്നു പദ്ധതി.

വെള്ളിയാഴ്ച, വിദ്യാർത്ഥി കടങ്ങൾക്കായുള്ള വൈറ്റ് ഹൗസിന്റെ അടുത്ത പദ്ധതിയുടെ രണ്ട് ഭാഗങ്ങൾ ബൈഡൻ പ്രഖ്യാപിച്ചു, അതിൽ 1) ഉന്നത വിദ്യാഭ്യാസ നിയമത്തിന് കീഴിലുള്ള കടാശ്വാസത്തിനു ഒരു പുതിയ സമീപനം, 2) 12 മാസത്തെ താൽക്കാലിക ഓൺ-റാംപ് റീപേമെന്റ് പ്രോഗ്രാം സൃഷ്ടിക്കൽ എന്നിവ ഉൾപ്പെടുന്നു. വിശദാംശങ്ങൾ ഇതുവരെ പൂർണമായി ലഭ്യമല്ലെങ്കിലും , ഉന്നത വിദ്യാഭ്യാസ നിയമത്തിന്റെ കുടക്കീഴിൽ വിദ്യാർത്ഥികളുടെ കടാശ്വാസത്തെ സമീപിക്കുന്നത് യുഎസ് വിദ്യാഭ്യാസ സെക്രട്ടറി മിഗുവൽ കാർഡോണകു ചില വിദ്യാർത്ഥി വായ്പകളിൽ ” വിട്ടുവീഴ്ച ചെയ്യാനും ഒഴിവാക്കാനും അല്ലെങ്കിൽ റിലീസ് ചെയ്യാനും” അനുവദിക്കുമെന്ന് ബൈഡൻ വിശദീകരിച്ചു. ഇതിനു കൂടുതൽ സമയമെടുക്കുമെങ്കിലും, ഭരണകൂടം “അതിലേക്ക് നീങ്ങുകയാണ്” എന്ന് ബൈഡൻ പറഞ്ഞു.

വെള്ളിയാഴ്ചത്തെ പത്രസമ്മേളനത്തിൽ, പുതിയ നടപടികൾ പ്രഖ്യാപിച് സുപ്രീം കോടതിയെയും റിപ്പബ്ലിക്കൻമാരെയും ഒരേ സമയം ബൈഡൻ ഞെട്ടിപ്പിച്ചു . കടം റദ്ദ് ചെയ്യൽ “ചിലർക്ക് മാത്രമായിരിക്കുമെന്ന ചിലരുടെ വിശ്വാസം യഥാർത്ഥത്തിലധിഷ്ഠിതമല്ലെന്ന് ബൈഡൻ പറഞ്ഞു.“ഈ രാജ്യത്ത് വിദ്യാർത്ഥി വായ്പയെടുക്കുന്നവർ ആരാണെന്ന് എനിക്കറിയാം. അതിനാൽ നിങ്ങൾ അവർക്കുവേണ്ടി ചെയാവുന്നതെല്ലാം ചെയ്യുക,” പ്രസിഡന്റ് പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *