രമേശ് ചെന്നിത്തല ഇന്ന് (തിങ്കൾ) തിരുവനന്തപുരത്ത് മാധ്യമങ്ങൾക്ക് നൽകിയ ബൈറ്റ്.
ഏക സിവിൽ കോഡ് വിഷയത്തിൽ CPM ന് ഒരു ആത്മാർത്ഥതയുമില്ല. കലക്കവെള്ളത്തിൽ മീൻ പിടിക്കാനും വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനും കഴിയുമോ എന്നാലോചിക്കുന്ന ഒരു പാർട്ടിയാണ് CPM. പഴയ കാലത്ത് ഇ എം എസ് ഇക്കാര്യത്തിൽ എടുത്ത നിലപാടിനെ CPM തള്ളിപ്പറയാൻ തയ്യാറുണ്ടോ? അന്ന് CPM എടുത്ത നിലപാടിനെ ഒരിടത്തും ഒരാളും തള്ളിപ്പറഞ്ഞിട്ടില്ല. ഇവിടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നിലപാട് വളരെ വ്യക്തമാണ്. ഏക സിവിൽ കോഡിനെ ആദ്യം മുതലേ എതിർത്തിട്ടുള്ളതാണ്. 2018 ൽ മോദി നിയോഗിച്ച ലോ കമ്മീഷൻ തന്നെ ഇത് വേണ്ടായെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്, ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ഒരു ഭിന്നതയല്ല ഇവിടത്തെ പ്രശ്നം, ഇതിൽ പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുന്നതും ശരിയല്ല. ഹിന്ദുക്കളിൽത്തന്നെ ഏക സിവിൽ കോഡിനെ എതിർക്കുന്നയാളുകളുണ്ട്. വിവിധ ആചാരങ്ങളും വിശ്വാസങ്ങളും രീതികളും ആദിവാസി സമൂഹം ഉൾപ്പെടെയുള്ള വിവിധ സമുദയങ്ങളിൽ നിലവിലുണ്ട്. അപ്പോൾ ഇതിനകത്ത് ഒരു ആത്മാർത്ഥതയുമില്ലാതെ മുതലെടുപ്പിനു ശ്രമിക്കുകയാണ് നിങ്ങൾക്ക് ഓർമ്മയുണ്ടാകും പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് നമ്മൾ നടത്തിയ സമരം, എല്ലാവരും ഒരുമിച്ചിരുന്നു ഒരേ അഭിപ്രായമായിരുന്നു. അന്നെടുത്ത കേസുകൾ ഒന്നു പോലും പിൻവലിച്ചിട്ടില്ല. നിയമസഭക്ക് അകത്തും പുറത്തുo ഈ ആവശ്യം ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രി കേസുകൾ പിൻവലിക്കാൻ തയ്യാറായിട്ടില്ല.
ഇപ്പോൾ പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ വർഗ്ഗീയ ധ്രുവീകരണത്തിനു മോദി ശ്രമിക്കുമ്പോൾ അതേ പാതയിൽ മുഖ്യമന്ത്രി പിണറായി വിജയനും നിൽക്കുന്നു. ആദ്യം ഇഎംഎസിന്റെ നിലപാട് തള്ളിപ്പറഞ്ഞിട്ടാകാം ഏക സിവിൽ കോഡിൽ CPM ന്റെ നിലപാട് പ്രഖ്യാപിക്കൽ. അഴിമതിയിൽ മുങ്ങിയ സർക്കാരും മുഖം നഷ്ടപ്പെട്ട പാർട്ടിയും ജനശ്രദ്ധ തിരിക്കാൻവേണ്ടി നടത്തുന്ന ഗുഢശ്രമങ്ങളാണ് നടക്കുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നും ഏക സിവിൽ കോഡ് അംഗീകരിക്കില്ല കോൺഗ്രസിന്റെ പ്രഖ്യാപിത നയങ്ങളിൽ നിന്നും വ്യതിചലിക്കില്ല.
എന്നും CPM ന്റെ കണ്ണിലെ കരടായിരുന്നു കെ.സുധാകരൻ, ഉന്മൂലന രാഷ്ട്രീയത്തിന്റെ വക്താക്കളാണ് ആ പാർട്ടിക്കാർ. ടി പി ചന്ദ്രശേഖരനെ കൊന്നുതള്ളിയില്ലേ, എത്രയോ
കോൺഗ്രസ് പ്രവർത്തകരെയാണ് കൊന്നുതള്ളിയത് , കെ.സുധാകരനു നേരെ വധശ്രമമുണ്ടായിട്ടുണ്ട് എന്നത് സത്യമാണ് അതിനെയെല്ലാം അതിജീവിച്ച വ്യക്തിയെന്ന നിലയിൽ അദ്ദേഹം പറയുന്നതിൽ കഴമ്പുണ്ട്. തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്നത് ശരിയല്ല ഹൈബി ഈഡന്റേത് പക്വതയില്ലാത്ത നിലപാടാണ്. ഇതു ഗൗരവമായി എടുക്കേണ്ടതില്ല. കെ.എം ഷാജിയെ ധാരാളം വേട്ടയാടി ആ വേട്ടയാടൽ അവസാനിച്ചു, ഹൈക്കോടതി ഷാജിക്കെതിരെയുള്ള കേസുകൾ തള്ളിക്കളഞ്ഞു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഷാജിയെ പരാജയപ്പെടുത്താൻ കെട്ടിച്ചമച്ച കേസുകളായിരുന്നു. കോടതി വെറുതെ വിട്ട കെ എം ഷാജിയെ പിണറായി വെറുതെ വിടാൻ തയ്യാറില്ല പൊതുഖജനാവിൽ നിന്നും പണം ചിലവാക്കി സുപ്രീം കോടതിയിൽ ഷാജിക്കെതിരെ പോകുകയാണ്. സർക്കാരിന് എന്തു ജനതാൽപര്യമാണ് ഇത്തരം ചെയ്തികൾക്ക് പിന്നിലുള്ളത്.?