മാർത്തോമ സൗത്ത് വെസ്റ്റ് റീജിയൻ യൂത്ത് ഫെല്ലോഷിപ്പ് ഏകദിന സെമിനാർ സംഘടിപ്പിച്ചു- പി.പി ചെറിയാൻ

Spread the love

ഡാലസ്: നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനം സൗത്ത് വെസ്റ്റ് റീജിയൻ യൂത്ത് ഫെല്ലോഷിപ്പ് ഏകദിന സമ്മേളനം ജൂലൈ ഒന്നിന് ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ ഡാലസ് സെന്റ് പോൾസ് മാർത്തോമ ചർച്ചിൽ അനുഗ്രഹീതമായ നടത്തപ്പെട്ടു .ഡാളസ് സെന്റ് പോൾസ് മാർത്തോമ ചർച്ച
,

ആൻഡ്രൂ അലക്സാണ്ടർ,നിഷാ കോശി,പ്രിയ എബ്രഹാം,ബെൻ മാത്യു,നിക്കോളാസ് കോശി,ബെന്നറ്റ് ജേക്കബ്,ക്രിസ്റ്റ്യൻ അബെ,ലെവിൻ സാം എന്നിവർ നയിച്ച പ്രയ്‌സ് ആൻഡ് വർഷിപ്പോടെ സമ്മേളനം ആരംഭിച്ചു .ഓസ്റ്റിൻ മാർത്തോമ ചർച്ച & സാൻ അന്റോണിയോ കോൺഗ്രിഗേഷൻ വികാരി റവ. ഡെന്നിസ് എബ്രഹാം പ്രാരംഭ പ്രാർത്ഥന നടത്തി .

ജസ്റ്റിൻ പാപ്പച്ചൻ (,സെക്രട്ടറി സൗത്ത് വെസ്റ്റ് റീജിയൻ യൂത്ത് ഫെല്ലോഷിപ്പ് )സ്വാഗതമാശംസിച്ചു
തുടർന്ന് നടന്ന ആരാധനക്ക് റവ ഷൈജു സി ജോയ് – സെന്റ് പോൾസ് മാർത്തോമ ചർച്ച വികാരി, ടാനിയ ബിജിലി – ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ ചർച് , ആൽവിൻ തോമസ് – സാൻ അന്റോണിയോ കോൺഗ്രിഗേഷൻ
എഡ്ന ചെറിയാൻ – സെന്റ് പോൾസ് മാർത്തോമ ചർച് എന്നിവർ നേത്ര്വത്വം നൽകി .

റവ. ഡെന്നിസ് എബ്രഹാമിന്റെ അധ്യക്ഷ പ്രസംഗത്തിനുശേഷം സെമിനാറിൽ ചർച്ചക്കായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന ” ഫ്രൂട്ട് ഫുൾ ഫെയ്ത്” എന്ന വിഷയത്തെ ആസ്പദമാക്കി കരോൾട്ടൻ മാർത്തോമാ ചർച്ച് വികാരിയും വാഗ്മിയുമായ റവ:ഷിബി എബ്രഹാം മുഖ്യ പ്രസംഗം ചെയ്തു. തുടർന്ന് വിഷയത്തെക്കുറിച്ചുള്ള ചർച്ചകളും ഉണ്ടായിരുന്നു

ഡാളസ് സെന്റ് പോൾസ് മാർത്തോമ ചർച്ച വികാരി റവ ഷൈജു സി ജോയ്, കൺവീനർമാരായ ജോതം ബി സൈമൺ,ആര്യൻ റോയ് തുടങ്ങിയവരും എലിസബത്ത് ജോൺസനും വിവിധ പരിപാടികൾക്ക് നേത്ര്വത്വം നൽകി

ഡാളസ് ,ഹൂസ്റ്റൺ , ഒക്കലഹോമ, ഓസ്റ്റിൻ ,സാൻ അന്റോണിയ തുടങ്ങിയ മാർത്തോമാ ഇടവകകളിൽ നിന്നുള്ള യൂത്ത് ഫെല്ലോഷിപ്പ് അംഗങ്ങളും പട്ടക്കാരും ഏകദിന സമ്മേളനത്തിൽ പങ്കെടുത്തു ഡോ. ആൻ ജോർജ്ജ് നന്ദി രേഖപ്പെടുത്തി. ഷോൺ വർഗീസിന്റെ പ്രാര്ഥനക്കും റവ.ഷൈജു സി.ജോയ്അച്ചന്റെ ആശീർവാത്തിനും ശേഷം സമ്മേളനം സമാപിച്ചു ആര്യൻ റോയ്.ജോവാൻ സൈമൺ എന്നിവർ എം സി മാരായിരുന്നു

Author

Leave a Reply

Your email address will not be published. Required fields are marked *