കവിയും നോവലിസ്റ്റും ചെറുകഥാകൃത്തുമായ ശരവൺ മഹേശ്വർ
ഗിന്നസ്സ് വേൾഡ് റിക്കോർഡിലേക്ക് കടക്കുന്നു.
ഒരു എഴുത്തുകാരന്‍ ഒരു ദിവസം ഒരു ഭാഷയില്‍ കൂടുതല്‍ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുക. (One writer, one day released in 17 Books) എന്ന റെക്കോര്‍ഡിനായി 17 സൃഷ്ടികളാണ് ഇദ്ദേഹം ഒരുമിച്ച് പ്രസിദ്ധപ്പെടുത്തുന്നത്.
‘സൈബര്‍ വിറ്റ് ഡോട്ട് നെറ്റ്’ എന്ന ലോക പ്രശസ്ത പ്രസാധക സംഘം പ്രസിദ്ധപ്പെടുത്തുന്ന ഈ പുസ്തകങ്ങളുടെ പ്രകാശന നടപടികൾ പുരോഗമിക്കുകവെയാണ് ഇത് റിക്കോർഡിനായി അംഗീകരിച്ചുവെന്ന, ഗിന്നസ്സ് വേൾഡ് റിക്കോർഡ് അധികൃതരുടെ കുറിപ്പ് ഇദ്ദേഹത്തിന് ലഭിക്കുന്നത്.
ഈ ഊഞ്ഞാലില്‍ ആടരുത്, അമ്മേ ഞാനൊരു കുഞ്ഞാണ്, ഈ മരത്തില്‍ ഇത്തിളില്ല, പത്തായത്തില്‍ നെല്ലിടാന്‍ പറ്റിയ ദിവസം, സാക്ഷാല്‍ മനുഷ്യന്‍, മണ്ണിന്റെ നിറം കറുപ്പാണോ വെളുപ്പാണോ, വാഗീശ്വരി വരമൊഴിയായ് (ഏഴു കവിതാ സമാഹാരങ്ങള്‍). ഈഭൂമിയില്‍ കളം വരയ്ക്കരുത് (നാടകം), ശംഖജം, ഹേമന്തമേ വരിക! വരിക! (രണ്ടു നോവലുകള്‍), മണ്‍ചിരാതിലെ തിരിനാളം, സ്‌നേഹിച്ചുതീരാത്ത മനസ്സുമായ് ( രണ്ടു ചെറുകഥാ സമാഹാരങ്ങള്‍), ശാന്തമീ സാഗരം, അശ്വാരൂഢമായ്, വലംപിരി ശംഖിലെ കണ്ണുനീര്‍ തുള്ളികള്‍ (മൂന്ന് ചലച്ചിത്രാനുഭവങ്ങള്‍), ആത്മനൊമ്പരങ്ങള്‍ അഗ്‌നിയില്‍ ആവാഹിച്ച ഒമ്പത് വര്‍ഷങ്ങള്‍ (അത്മകഥ), വസന്തം വന്ന വഴിയേ ദൂതുമായ് ( കത്തുകളുടെ സമാഹാരം) എന്നിവയാണ് റിക്കോർഡിനായി അംഗീകരിച്ച പുസ്തകങ്ങള്‍.
ഖത്തര്‍, ബഹ്റിന്‍, സൗദി അറേബ്യ, യു.എ.ഇ തുടങ്ങി ആറോളം രാജ്യങ്ങളില്‍ വിവിധ മേഖലകളിൽ 30 വർഷക്കാലം പ്രവാസജീവിതം നയിച്ച ഇദ്ദേഹം ഇതിനോടകം 56 ഓളം കൃതികൾ എഴുതുകയും അതിൽ 23 ഓളം പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്തുകയുമുണ്ടായി. മലയാള സാഹിത്യത്തിലെ പ്രഗത്ഭരായ തകഴി ശിവശങ്കരപിള്ള, വൈക്കം മുഹമ്മദ് ബഷീർ, ഡോക്ടർ ജി രാമചന്ദ്രൻ, പെരുമ്പടവം ശ്രീധരൻ, ഡോക്ടർ ശൂരനാട് കുഞ്ഞൻപിള്ള, സി അച്യുതമേനോൻ, എസ് ശർമ്മ, ബാലാമണിയമ്മ, ലക്ഷ്മി എൻ മേനോൻ, പ്രഫസർ എൻ കൃഷ്ണപിള്ള തുടങ്ങി 60 ഓളം പേരാണ് ഈ കൃതികളിൽ അവതാരികകളും ആമുഖങ്ങളും എഴുതിയീട്ടുള്ളത്.
2006 ൽ ‘ശാന്തിമന്ത്രം മുഴക്കുന്ന മരുത്വാമല’ (മലയാളം), ‘മരുത്വാമല-ദി മൗണ്ടയ്ൻ ദാറ്റ് റീസൗണ്ട്സ് ദി ഹൈമൻ ഓഫ് പീസ്’ (ഇംഗ്ലീഷ്), 2016 ൽ യു.എ.ഇ യിൽ ചിത്രീകരിച്ച ഹിന്ദി ഹൃസ്വചിത്രമായ ‘ആകർഷിത്’, മലയാളം ഹൃസ്വചിത്രമായ ‘മറന്നുവോ നീയെൻ’ തുടങ്ങിയവയുടെ ആശയം, കഥ, തിരക്കഥ, സംഭാഷണം, ഗാനരചന, സംഗീതം, സംവിധാനം എന്നിവ നിർവഹിച്ചിട്ടുള്ള ഇദ്ദേഹം സ്ത്രീധനത്തിനെതിരെയുള്ള ‘ഓൺ മോർ മാർട്ടയർ’ എന്ന ഡോക്യുമെന്ററി ചിത്രത്തിലും എം ടി രചന നിർവഹിച്ച് പ്രതാപ് പോത്തൻ സംവിധാനം ചെയ്ത ‘ഋതുഭേദം’ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുമുണ്ട്.
2005 ല്‍ ഫ്രണ്ട്‌ഷിപ്പ് ഫോറം ഓഫ് ഇന്ത്യയുടെ ഭരത് എക്‌സലന്‍സ് അവാര്‍ഡ്, 2006 ല്‍ ഇന്റര്‍നാഷണല്‍ പെന്‍ഗ്വിന്‍ പബ്ലിഷിങ് ഹൗസിന്റെ പേഴ്‌സ്‌ണാലിറ്റി ഓഫ് ഇന്ത്യാ അവാര്‍ഡ്, 2022 ൽ ഗോവിന്ദ് രചന അവാർഡ്, 2022 ൽ ഒരുമ സാംസ്കാരിക വേദി അവാർഡ്, 2022 ൽ കൊഞ്ചിറവിള റെസിഡന്റ് അസോസിയേഷൻ അവാർഡ്, 2023 ൽ കൊഞ്ചിറവിള ഭഗവതി ക്ഷേത്രം ട്രസ്റ്റ് പുരസ്‌കാരം, 2023 ൽ ആന്തം ലോയൽ സാഹിത്യപുരസ്‌കാരം (ഷാർജ-യു.എ.ഇ) തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
Report : sageerpr@gmail.com