രാഹുൽ ഗാന്ധിയേയും കെസി വേണുഗോപാലിനേയും കെപിസിസി നേതൃയോഗം അഭിനന്ദിച്ചു

Spread the love

ക്രിസ്ത്യൻ മത ന്യുനപക്ഷ സമൂഹത്തെ വംശഹത്യ ചെയ്യുന്ന,യുദ്ധസമാന സാഹചര്യം നിലനിൽക്കുന്ന മണിപ്പൂരിൽ നിർഭയനായി ശ്രീ രാഹുൽ ഗാന്ധി നടത്തിയ സന്ദർശനം ഫാസിസ്റ്റ് ഭരണത്തിൽ ഭയ വിഹ്വലരായിരിക്കുന്ന രാജ്യത്തെ ഒരു വലിയ വിഭാഗം ജനങ്ങളിൽ പ്രതീക്ഷയും ആത്മ വിശ്വാസവും തിരിച്ചു കൊണ്ടുവന്നെന്നു കെപിസിസി വിലയിരുത്തി.

സർക്കാരിന്റെ എല്ലാ വിലക്കുകളും മറികടന്നു മണിപ്പൂരിലെത്തി ജനങ്ങളുടെ കണ്ണീരൊപ്പിയ രാഹുൽ ഗാന്ധിയെയും അദ്ദേഹത്തിനൊപ്പം മണിപ്പൂരിൽ പ്രശ്നബാധിത മേഖലകളിലെ സന്ദർശനത്തിനും എ ഐ സി സി യുടെ പ്രക്ഷോഭങ്ങൾക്കും നേതൃത്വം നൽകിയ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ശ്രീ കെ സി വേണുഗോപാലിനെയും പ്രത്യേക പ്രമേയത്തിലൂടെ കെപിസിസി നേതൃയോഗം അഭിനന്ദിച്ചു.

 

Author

Leave a Reply

Your email address will not be published. Required fields are marked *