വേൾഡ് മലയാളി കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ ഓഫ് കാനഡ കാൽഗറിയിൽ ക്രിക്കറ്റ് ടൂർണമെൻറ് നടത്തുന്നു

Spread the love

കാൽഗറി : വേൾഡ് മലയാളി കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ ഓഫ് കാനഡ (WMCWAC) യുടെ നേതൃത്വത്തിൽ കാൽഗറിയിൽ ആദ്യമായി ക്രിക്കറ്റ് ടൂർണമെൻറ് നടത്തുന്നു. ജൂലൈ 15 ശനിയാഴ്ച രാവിലെ മുതൽ ബ്രൈഡൽവുഡ് ഗ്രൗണ്ടിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക. കാൽഗറിയിലെ ഏറ്റവും പ്രബലരായ ഏഴ് ടീമുകളാണ് ഈ ക്രിക്കറ്റ് മാമാങ്കത്തിൽ മാറ്റുരക്കുന്നത്.

ബ്രൈഡൽ സ്റ്റാർസ്, കലിംഗ വാരിയേഴ്‌സ്, മക് ലൗഡ് റേൻജേർസ്, കേരള റോയൽസ്, കാൽഗറി ഡെക്കാൻ ചാർജേർസ്, ട്രാവൻകൂർ ടൈറ്റൻസ് കാൽഗറി, സിൽവറാഡോ എന്നീ പ്രമുഖ ടീമുകൾ ആണ് മത്സരിക്കുന്നത്. മൂന്നു നോക്ക് ഔട്ട് മാച്ചുകൾ, സെമി ഫൈനൽ, ഫൈനൽ എന്നിങ്ങനെയാണ് മാച്ചുകൾ ക്രമീകരിച്ചിരിക്കുന്നത്.

ഒന്നാം സ്ഥാനത്ത് എത്തുന്നവർക്ക് അഞ്ഞൂറ് കനേഡിയൻ ഡോളറും ട്രോഫിയും, രണ്ടാം സ്ഥാനത്ത് എത്തുന്നവർക്ക് ഇരുന്നൂറ്റമ്പത് കനേഡിയൻ ഡോളറും ട്രോഫിയുമാണ് ലഭിക്കുക. കൂടാതെ മാൻ ഓഫ് ദി മാച്ച്, മാൻ ഓഫ് ദി സീരീസ് എന്നിവർക്കും ട്രോഫികൾ ഉണ്ടായിരിക്കുന്നതാണ്. ഒന്നാം സമ്മാനം സ്പോൺസർ ചെയ്തിരിക്കുന്നത് കാൽഗറിയിലെ പ്രമുഖ റിയൽറ്റർ ആയ അനൂപ് ജോസ് ആണ്. രണ്ടാം സമ്മാനം സ്പോൺസർ ചെയ്തിരിക്കുന്നത് ദി റോക്ക് ഫോർട്ട് സൗത്ത് ഇന്ത്യൻ / ചെട്ടിനാട് റെസ്റ്റോറന്റ് ആണ്. WMCWAC ക്രിക്കറ്റ് കപ്പ് – 2023 ൻ്റെ ഇവന്റ് സ്പോൺസർ കാൽഗറിയിലെ തന്നെ മറ്റൊരു പ്രമുഖ റിയൽറ്റർ ആയ കൃഷ്ണാ കർണതപു ആണ്.

കാൽഗറി മലയാളികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന WMCWAC യുടെ ഈ പ്രഥമ കായിക മാമാങ്കം ഒരു വൻവിജയമാക്കി തീർക്കണമെന്ന് സംഘടനയുടെ സ്പോർട്സ് ഫോറം പ്രെസിഡന്റ്‌ ദീപു പിള്ള വാർത്ത സമ്മേളനത്തിൽ അഭ്യർത്ഥിച്ചു. കാൽഗറി ബ്രൈഡൽവുഡിൽ വെച്ച് നടന്ന സമ്മേളനത്തിൽ WMCWAC യുടെ മറ്റ് ഭാരവാഹികളായ ശ്രീകുമാർ, അനിൽ കുമാർ മേനോൻ, രവിരാജ്, അബി അബ്ദുൽ റബ്ബ്,, കൃഷ് നായർ, എന്നിവർ സന്നിഹിതരായിരുന്നു.

വാർത്ത : ജോസഫ് ജോൺ കാൽഗറി

Author

Leave a Reply

Your email address will not be published. Required fields are marked *