സൗത്ത് കരോലിന :കഴിഞ്ഞയാഴ്ച ഓൺലൈനിൽ പരിചയപ്പെട്ട ഒരാളുമായി ഡേറ്റിങ്ങിനിടെ കാണാതായ സൗത്ത് കരോലിന സ്വദേശി ജേക്കബ് വില്യംസണെന്ന 18 കാരനായ ട്രാൻസ്‌ജെൻഡർ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിലായി.
നോർത്ത് കരോലിനയിലെ യൂണിയൻ കൗണ്ടി ഷെരീഫ് ഓഫീസിനെ ഞായറാഴ്ച രാവിലെ വില്യംസണെ കാണാതായതായി വീട്ടുകാർ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം മുതൽ വില്യംസണെ കാണാൻ കഴിഞ്ഞില്ലെന്നും,നോർത്ത് കരോലിനയിലെ മൺറോയിലെ വസതിയിൽ വില്യംസൺ ഉണ്ടെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് തിരച്ചിൽ നടത്തിയിരുന്നുവെന്നും അധികൃതർ അറിയിച്ചു
ഒരു മാസമായി ഓൺലൈനിൽ ഒരാളുമായി സംസാരിച്ചിരുന്ന വില്യംസൺ ഒരു ഡേറ്റിന് പോകുമെന്നും അദ്ദേഹത്തെ നേരിട്ട് കാണുക എന്നതായിരുന്നു ലക്ഷ്യമെന്നും വില്യംസൺ വെള്ളിയാഴ്ച കാണാതാകുന്നതിന് മുമ്പ്, ഷെരീഫിന്റെ ഓഫീസ് അറിയിച്ചു.
സൗത്ത് കരോലിനയിലെ ലോറൻസിൽ ,വില്യംസൺ ജോലി ചെയ്തിരുന്ന റെസ്റ്റോറന്റിലേക്ക് പോയ ജോഷ്വ ന്യൂട്ടൺ വില്യംസിനെ രണ്ട് മണിക്കൂറിലധികം അകലെയുള്ള മൺറോയിലെ തന്റെ സ്ഥലത്തേക്ക് കൂട്ടികൊണ്ടു പോയതായി ഷെരീഫിന്റെ ഓഫീസ് അറിയിച്ചു.
ബുധനാഴ്ച ന്യൂട്ടന്റെ വീട്ടിൽ നിന്ന് ഏതാനും മൈൽ അകലെയുള്ള റോഡിന്റെ വശത്ത് വില്യംസണെന്ന് കരുതുന്ന മൃതദേഹം ഷെരീഫിന്റെ ഓഫീസ് കണ്ടെത്തി.
ന്യൂട്ടണും കാമുകി വിക്ടോറിയ സ്മിത്തും അറസ്റ്റിലായി. ന്യൂട്ടൺ വില്യംസണെ വീട്ടിൽ വച്ച് കൊലപ്പെടുത്തിയെന്നും മൃതദേഹം ഒളിപ്പിക്കാൻ സ്മിത്ത് സഹായിച്ചെന്നും പോലീസ് കരുതുന്നു, ഷെരീഫിന്റെ ഓഫീസ് അറിയിച്ചു.
25 കാരനായ ന്യൂട്ടനെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകം, നീതി തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്, 22 കാരിയായ സ്മിത്ത്, കൊല്ലപ്പെട്ട വില്യംസണിന്റെ മൃതദേഹം മറയ്ക്കാൻ സ്മിത്ത് ന്യൂട്ടനെ സഹായിച്ചു എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
” ഈ ദാരുണമായ നഷ്ടത്തിന് ഉത്തരവാദികളായ ആളുകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് യൂണിയൻ കൗണ്ടി ഷെരീഫ് എഡ്ഡി കാത്തി പ്രസ്താവനയിൽ പറഞ്ഞു.കൊലപാതകം സംബന്ധിച്ച അന്വേഷണം തുടരുകയാണ്.
Report : P.P.Cherian BSc, ARRT(R)