ഇന്ത്യയെ നിലനിര്‍ത്തുന്നത് ഗാന്ധിയന്‍ ദര്‍ശനങ്ങളാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി പറഞ്ഞു. കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിയേയും ഗാന്ധി ദര്‍ശനങ്ങളേയും തമസ്‌കരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഗാന്ധിജി ജനാധിപത്യത്തിന്റേയും മതേതരത്തിന്റേയും അഹിംസയുടേയും പ്രതീകമാണ്. ജനാധിപത്യത്തിനു പകരം ഏകാധിപത്യവും മതേതരത്വത്തിനു പകരം മതാത്മകതയും അഹിംസയ്ക്കു പകരം ഹിംസയും അടിച്ചേല്‍പ്പിക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയെ പോലും അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ചെയര്‍മാന്‍ ഡോ. എം.സി ദിലീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധി ദര്‍ശന്‍ വേദിയുടെ ഗാന്ധി പുരസ്‌കാരങ്ങള്‍ തെന്നല ബാലകൃഷ്ണ പിള്ള , ഡോ. എന്‍. രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് കെ.പി.സി സി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ സമ്മാനിച്ചു . എം.ലിജു, ജി.എസ് ബാബു, ഡോ.അജിതന്‍ മേനോത്ത് , എം. എസ്. ഗണേശന്‍ , ഡോ. നെടുമ്പ അനില്‍, കെ.ജി. ബാബുരാജ് പനങ്ങോട്ടുകോണം വിജയന്‍ , എസ്. സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.