നോര്‍ത്ത് അമേരിക്ക – യൂറോപ്പ് മാര്‍ത്തോമ്മ ഭദ്രാസന കുടുംബസംഗമം സമാപിച്ചു – പി പി ചെറിയാൻ

Spread the love

ഫിലാഡല്‍ഫിയാ : നോര്‍ത്ത് അമേരിക്ക – യൂറോപ്പ് മാര്‍ത്തോമ്മ ദ്രാസനത്തിന്റെ നേതൃത്വത്തില്‍ ജൂലൈ 6 മുതൽ ജൂലൈ 9 ഞായർ വരെ നാല് ദിവസം നീണ്ടു ന്ന മുപ്പത്തി നാലാമത് ഫാമിലി കോണ്‍ഫറന്‍സ് സമാപിച്ചു.

നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയായിലെ ആത്‌മീയ ചൈതന്യം നിറഞ്ഞു നിന്ന റാഡിസണ്‍ ഹോട്ടലില്‍ വച്ച് ജൂലൈ 11 രാവിലെ തിരുവനന്തപുരം – കൊല്ലം, കൊട്ടാരക്കര – പുനലൂര്‍ ഭദ്രാസനങ്ങളുടെ അധിപനും മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്തായുമായ ബിഷപ്പ് ഡോ. ജോസഫ് മാര്‍ ബര്‍ന്നബാസ് തിരുമേനിയുടെ മുഖ്യ കാർമീകത്വത്തി ലും ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ്, ബിഷപ്പ്. ഡോ. വഷ്റ്റി മര്‍ഫി മെക്കന്‍സി (പ്രസിഡന്റ് & ജന. സെക്രട്ടറി നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇൻ യുഎസ്എ), പട്ടക്കാർ എന്നിവരുടെ സഹകരണത്തിലും വിശുദ്ധ കുർബാന ശുശ്രുഷ നടന്നു തുടർന്ന് സമാപന സമ്മേളനം ആരംഭിച്ചു .റവ. ബിജു പി. സൈമണ്‍ (വൈസ് പ്രസിഡന്റ്) ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് സമാപന സന്ദേശം നൽകുന്നതിന് ക്ഷണിച്ചു .നാല് ദിവസം നീണ്ടു ന്ന മുപ്പത്തി നാലാമത് ഫാമിലി കോണ്‍ഫറന്‍സ് ഇ ത്രയും വിജയകരമായി സംഘടിപ്പിക്കാൻ ആത്മാർത്ഥമായി കഠിനാദ്ധ്വാനം ചെയ്ത എല്ലാവരെയും തിരുമേനി അഭിനന്ദിച്ചു .തുടർന്ന് ഷാൻ മാത്യു, ജോർജ് ബാബു എന്നിവർ നന്ദി പറഞ്ഞു. ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പോലീത്തായുടെ പ്രാർഥനക്കും അസ്സീർവാദത്തിനും ശേഷം സമ്മേളനാം സമാപിച്ചു.

.
നാല് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിലെ വിവിധ സെഷനുകള്‍ക്കു ബിഷപ്പ്. ഡോ. വഷ്റ്റി മര്‍ഫി മെക്കന്‍സി (പ്രസിഡന്റ് & ജന. സെക്രട്ടറി നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇൻ യുഎസ്എ), റവ.ഡോ. ഗോര്‍ഡന്‍ എസ്. മികോസ്‌കി (അസ്സി.പ്രൊഫ. പ്രിന്‍സ്റ്റണ്‍ സെമിനാരി, ന്യൂജേഴ്‌സി), റവ. ഡോ. ജയാകിരണ്‍

സെബാസ്റ്റ്യൻ (പ്രൊഫ. & ഡീന്‍ യുണൈറ്റഡ് ലൂഥറന്‍ സെമിനാരി, പെന്‍സില്‍വാനിയ) എന്നിവർ കോണ്‍ഫറന്‍സിന് മുഖ്യ നേതൃത്വം നൽകി . റവ. മെറിന്‍ മാത്യു, ഡോ. ഷൈജി അലക്‌സ്, ഡോ. എ.ഇ. ദാനിയേല്‍, ഡോ. ബിനു ചാക്കോ, റവ. ഡോ. ഈപ്പന്‍ വര്‍ഗ്ഗീസ്, റവ. ഡെന്നീസ് ഏബ്രഹാം, റവ. ജെസ്സ് എം. ജോര്‍ജ്, റവ. ജെഫ് ജാക്ക് ഫിലിപ്പ്‌സ്, റവ. ജെസ്‌വിന്‍ ജോണ്‍, സോജി ജോർജ് എന്നിവര്‍നേതൃത്വം നല്‍കി .സൗത്ത് ഈസ്റ്റ് ആക്ടിവിറ്റി കമ്മിറ്റിയാണ് സമ്മേളനത്തിന് ആദിദേയത്വം വഹിച്ചത്.

ഭദ്രാസന അദ്ധ്യക്ഷന്‍ ബിഷപ്പ് ഡോ. ഐസക് മാര്‍ ഫിലക്സിനോസിന്റെ നേതൃത്വത്തില്‍ റവ. ബിജു പി. സൈമണ്‍ (വൈസ് പ്രസിഡന്റ്), തോമസ് ഏബഹ്രാം (ജനറൽ കണ്‍വീനര്‍), ഷാന്‍ മാത്യു (ട്രഷറാർ ), ബിന്‍സി ജോണ്‍ (അക്കൗണ്ടന്റ്) .രജിസ്‌ട്രേഷന്‍ : റവ. ജാക്‌സന്‍ പി. സാമുവേല്‍ (ചെയര്‍മാന്‍), അലക്‌സ് മാത്യു (കണ്‍വീനര്‍), ഫൈനാന്‍സ് : റവ. ബിബി മാത്യു ചാക്കോ (ചെയര്‍മാന്‍), വര്‍ഗീസ് ജോസഫ് (കണ്‍വീനര്‍), പ്രോഗ്രാം: റവ. ജെയ്‌സണ്‍ എ. തോമസ് (ചെയര്‍മാന്‍), എ

ബി ജോര്‍ജ് ഫിലിപ്പ് (കണ്‍വീനര്‍), സുവനീര്‍: റവ. ജോര്‍ജ് വര്‍ഗീസ് (ചെയര്‍മാന്‍), പി.റ്റി. മാത്യു (കണ്‍വീനര്‍), അനു സ്ക്കറിയ (ചീഫ് എഡിറ്റര്‍), ഫുഡ്: റവ. റജി യോഹന്നാന്‍ (ചെയര്‍മാന്‍), ഷൈജു ചെറിയാന്‍ (കണ്‍വീനര്‍), അക്കോമഡേഷന്‍: റവ. മാത്യു വര്‍ഗീസ് (ചെയര്‍മാന്‍), എം.എ. നൈനാന്‍ (കണ്‍വീനര്‍), സെക്യൂരിറ്റി : റവ. അരുണ്‍ ശാമുവല്‍ വര്‍ഗീസ് (ചെയര്‍മാന്‍), ഡാനിയേല്‍ വര്‍ഗീസ് (കണ്‍വീനര്‍), പ്രയര്‍: റവ. റെന്നി വര്‍ഗീസ് (ചെയര്‍മാന്‍), ഡോ. രേഷ്മ ഫിലിപ്പ് (കണ്‍വീനര്‍),

ട്രാന്‍സ്‌പോര്‍ട്ടേഷന്‍: ജോസഫ് കുരുവിള (കണ്‍വീനര്‍), റിസപ്ഷന്‍ : സാം സക്കറിയ (കണ്‍വീനര്‍), ഓഡിയോ, വീഡിയോ & മീഡിയ : റോജിഷ് സാം (കണ്‍വനര്‍) പബ്ലിസിറ്റി & വെബ്‌സൈറ്റ്: ബൈജു വര്‍ഗീസ് & ഷെറിന്‍ ചാക്കോ (കണ്‍വീനേഴ്‌സ്), മെഡിക്കല്‍: ഡോ. ആന്‍സി സ്കറിയ & ഡോ. മറിയാമ്മ ഏബ്രഹാം (കണ്‍വീനേഴ്‌സ്), ടാലന്റ് നൈറ്റ്: റവ. ബൈജു തോമസ് & സുമാ ചാക്കോ (കണ്‍വീനേഴ്‌സ്) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ സബ്കമ്മറ്റികള്‍ കോണ്‍ഫറന്‍സിന്റെ വിജയത്തിന് വേണ്ടി സജീവമായി പ്രവർത്തിച്ചു .

Author

Leave a Reply

Your email address will not be published. Required fields are marked *