നിലമ്പൂർ ജില്ലാ ആശുപത്രിയിൽ കോസ്‌മെറ്റിക് ഗൈനക്കോളജി വിഭാഗം ആരംഭിക്കുന്നു

Spread the love

നിലമ്പൂർ ജില്ലാ ആശുപത്രിയിൽ കോസ്‌മെറ്റിക് ഗൈനക്കോളജി വിഭാഗം പ്രവർത്തനം ആരംഭിക്കുന്നു. പ്രായം മൂലമോ മറ്റോ സ്ത്രീകളിൽ ലൈംഗികതയുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന പ്രശ്‌നങ്ങളുടെ കാരണങ്ങൾ ശസ്ത്രക്രിയ, മരുന്ന് വഴി പൂർണ്ണമായും ഭേദമാക്കുന്നതാണ് ക്ലിനിക്കിന്റെ പ്രത്യേകത. പ്രസവം, പ്രായം കാരണങ്ങൾ മൂലം യോനിഭിത്തിയിലെ കോശങ്ങൾക്ക് അയവ് വരുന്നത് മൂലം ഗർഭപാത്രം, മൂത്രസഞ്ചി തുടങ്ങിയവയ്ക്കുണ്ടാവുന്ന ചെറിയ രീതിയിലുള്ള താഴ്ചകൾ, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും അറിയാതെ മൂത്രം പോകുന്ന അവസ്ഥ എന്നിവയ്ക്ക് കോസ്‌മെറ്റിക് ഗൈനക്കോളജി ചികിത്സാ രീതികൾ വളരെ ഫലപ്രദമാണ്.എല്ലാ ബുധനാഴ്ചയും രാവിലെ പത്ത് മുതൽ 12 മണിവരെ സ്ത്രീരോഗ വിഭാഗം ഒ.പി.യിലാണ് കോസ്‌മെറ്റിക് ഗൈനക്കോളജി പ്രവർത്തിക്കുക. എല്ലാ ചൊവ്വാഴ്ചകളിലും രാവിലെ പത്ത് മുതൽ ഒരു മണിവരെ 9400063095 എന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യാം.

Author

Leave a Reply

Your email address will not be published. Required fields are marked *