നൂറ് ദിനം പൂര്‍ത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പ്രതീക്ഷയായി ഉന്നതി

Spread the love

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കുമായി വെള്ളിക്കോത്ത് ഗ്രാമീണ സംരഭകത്വ ഇന്‍സ്റ്റിറ്റ്യൂട്ട്, ഡി.ഡി.യു.ജി.കെ.വൈ പരിശീലന കേന്ദ്രങ്ങള്‍ എന്നിവ വഴി സൗജന്യ തൊഴില്‍ – സംരംഭ പരിശീലനങ്ങള്‍ നല്‍കുന്നതിനായി ആരംഭിച്ച പ്രോജക്ട് ഉന്നതി കാസർഗോഡ് ജില്ലയില്‍ സജീവമാകുന്നു.2018 മുതല്‍ 2023 വരെ ഏതെങ്കിലും ഒരു സാമ്പത്തിക വര്‍ഷം 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ കുടുംബത്തിലെ ഒരാള്‍ക്ക് ഉന്നതി മുഖേന സൗജന്യ പരിശീലനം നല്‍കി അവര്‍ക്ക് സ്ഥിര വരുമാനം ഉറപ്പ് വരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ഗുണഭോക്താക്കളെയും തൊഴില്‍ കാര്‍ഡില്‍ പേരുള്ള കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തിയ ഉന്നതി ലിസ്റ്റ് സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ഈ ലിസ്റ്റ് പ്രകാരമുള്ള ഗുണഭോക്താക്കളില്‍ താത്പര്യമുള്ളവരെ തിരഞ്ഞെടുത്താണ് പരിശീലനം നല്‍കുന്നത്.ഇവര്‍ക്ക് വിവിധ കോഴ്സുകളില്‍ സൗജന്യ ഹ്രസ്വകാല പരിശീലനത്തോടൊപ്പം ഭക്ഷണം, താമസം, പരിശീലന കാലയളവില്‍ ഓരോ ദിവസത്തേയും തൊഴിലുറപ്പ് വേതനം, സംരംഭം ആരംഭിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ എന്നിവ ലഭ്യമാക്കുന്നു. ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ഉന്നതിയിലൂടെ പരിശീലനം നേടാനാകുക.പ്രധാന കോഴ്സുകള്‍പപ്പടം, അച്ചാര്‍, കറി പൗഡര്‍ നിര്‍മ്മാണം, ലേഡീസ് ടൈലറിങ്ങ്, ഫാസ്റ്റ് ഫുഡ് നിര്‍മാണം, അലുമിനിയം ഫാബ്രിക്കേഷന്‍, ബ്യൂട്ടി പാര്‍ലര്‍ മാനേജ്മെന്റ്, സെല്‍ഫോണ്‍ റിപ്പയറിംഗ്, സോഫ്റ്റ് ടോയ് മേക്കിങ്ങ്, എംബ്രോയിഡറി ആന്റ് ഫാബ്രിക് പെയിന്റിംഗ്, ഫോട്ടോഗ്രാഫി ആന്റ് വീഡിയോഗ്രാഫി, സി.സി.ടി.വി ഇന്‍സ്റ്റലേഷന്‍ ആന്റ് സര്‍വീസിംഗ്, തേനീച്ച വളര്‍ത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *