പട്ടികജാതി ഗോത്ര വർഗ കമ്മീഷൻ കേസെടുത്തു

Spread the love

തിരുവനന്തപുരം ജില്ലയിലെ നേമം വിക്ടറി വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ 10-ാം ക്ലാസിൽ പഠിക്കുന്ന പട്ടികവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനിയുടെ ആത്മഹത്യ സംബന്ധിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പട്ടികഗോത്രവർഗ കമ്മീഷൻ കേസെടുത്തു. വിദ്യാർത്ഥിനിയെ സ്‌കൂളിലെ ഒരു അധ്യാപികയും പ്രധാന അധ്യാപികയും കളിയാക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവി, തിരുവനന്തപുരം പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എന്നിവർക്ക് നിർദ്ദേശം നൽകി.

Author

Leave a Reply

Your email address will not be published. Required fields are marked *