താരതമ്യമില്ലാത്ത ജനകീയ നേതാവെന്ന് ഗവർണർ

Spread the love

താരതമ്യമില്ലാത്ത ജനങ്ങളുടെ നേതാവായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

പുതുപ്പള്ളി എന്ന ഒരേ നിയോജക മണ്ഡലത്തിൽ നിന്ന് 53 വർഷം നിയമസഭാ സാമാജികനാകുക എന്ന റെക്കാർഡിന് ഉടമായായിരുന്നു അദ്ദേഹം. ഇത് ഉമ്മൻചാണ്ടിയിൽ ജനങ്ങൾ അർപ്പിച്ച സ്‌നേഹത്തിനും വിശ്വാസത്തിനുമുള്ള തെളിവാണ്.
രണ്ട് തവണ മുഖ്യമന്ത്രി ആയിരുന്നപ്പോൾ അദ്ദേഹം നയിച്ച സർക്കാർ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രശ്‌നങ്ങളോട് കാരുണ്യപൂർവം പ്രതികരിച്ചു. ജനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും മുഖ്യമന്ത്രിയെ വന്ന് കാണാമായിരുന്നു. കാരുണ്യവും അലിവും ഒത്തുചേർന്ന നേതൃത്വമായിരുന്നു ഉമ്മൻചാണ്ടിക്ക്. കേരളത്തിൽ നിന്നുണ്ടായ പ്രഗൽഭരായ പൊതുജന സേവകരിൽ ഒരാളാണ് ഉമ്മൻചാണ്ടി. എല്ലാവർക്കും, പ്രത്യേകിച്ച് സാമൂഹ്യ വിഷയങ്ങളിൽ തൽപ്പരരായ യുവജനങ്ങൾക്ക് മാതൃകയാക്കാവുന്ന മികച്ച വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.
ഉമ്മൻചാണ്ടിയുടെ വേർപാടിന്റെ മുഹൂർത്തത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും അദ്ദേഹത്തെ സ്‌നേഹിക്കുന്നവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി ഗവർണർ പറഞ്ഞു

Author

Leave a Reply

Your email address will not be published. Required fields are marked *