ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ഇന്റർനാഷണൽ പ്രയർ ലൈൻ

Spread the love

ഹൂസ്റ്റൺ : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുതിർന്ന നേതാവും ,കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ,കേരള ജനതയുടെ ഹൃദയങ്ങളില്‍ സ്നേഹത്തിന്റെ ആഴമായ മുദ്ര പതിപ്പിക്കുകയും, തികഞ്ഞ ദൈവ വിശ്വാസിയും ,ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും തന്‍റെ ആഴമായ ദൈവവിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ പരിഹാരങ്ങള്‍ കാണാന്‍ പരിശ്രമിക്കുകയും ,എന്നും ജനങ്ങൾക്കിടയിൽ ജീവിക്കുകയും, ജീവശ്വാസം പോലെ ജനങ്ങളെ കരുതുകയും

ചെയ്ത,കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനകീയ മുഖവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഇന്റർനാഷണൽ പ്രയർ ലൈൻ അനുശോചിച്ചു .വിനയവും അർപ്പണബോധവുമുള്ള ഒരു നേതാവിനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായത്. ജനാധിപത്യ-മതേതര ചേരിയെ ശക്തിപ്പെടുത്തിക്കൊണ്ട് മാത്രമേ രാജ്യത്ത് സമാധാനവും ക്ഷേമവും ഉറപ്പുവരുത്താൻ സാധിക്കുകയുള്ളുവെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നു. ഉമ്മൻ ചാണ്ടിയുടെ വിയോഗം മൂലം വേദനിക്കുന്ന കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്ക് ചേരുകയും അതിയായ ദു:ഖം രേഖപ്പെടുത്തുകയും പ്രാർത്ഥനയും അനുശോചനവും അറിയിക്കുകയും ചെയുന്നതായി ഇന്റർനാഷണൽ പ്രയർ ലൈൻ കോർഡിനേറ്റർ സി വി സാമുവേൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ആദരസൂചകമായി ഒരു മിനിറ്റ് മൗനം ആചരിക്കുകയും ചെയ്തു.

479-മത് രാജ്യാന്തര പ്രെയര്‍ലൈന്‍ ജൂലൈ 18 ചൊവ്വാഴ്ച വൈകിട്ട് സംഘടിപ്പിച്ച യോഗത്തില്‍ സംഘീർത്തനം എൺപത്തിയെട്ടാമതു അധ്യായത്തെ അപഗ്രഥിച്ചു റവ.ഡോ. ഫിലിപ്പ് യോഹന്നാൻ മുഖ്യ പ്രസംഗം നടത്തി.
നാം നിരാശയിൽ കൂടി, വേദനയിൽ കൂടി, കടഭാരത്തിലൂടെ കടന്നുപോകുമ്പോൾ നമ്മുടെ ഹൃദയത്തിന്റെ വേദനകൾ കണ്ടറിഞ്ഞു നമ്മെ സഹായിക്കുന്ന ദൈവത്തിന്റെ വലിയ ഇടപെടലുകലെ കുറിച്ച് ബോധ്യമുള്ളവരായിരിക്കണമെന്നു അച്ചൻ ഉധബോധിപ്പിച്ചിച്ചു. പ്രതീക്ഷകൾ അറ്റുപോയവരുടെ നിലവിളിക്കുമുന്പിൽ മനസ്സലിയുന്നവനാണ് നാം വിശ്വസിക്കുന്ന ദൈവമെന്നും അച്ചൻ കൂട്ടിച്ചേർത്തു .

റവ. കെ.ബി. കുരുവിള(ഹൂസ്റ്റൺ) പ്രാരംഭ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി. വി. സാമുവേല്‍ സ്വാഗതമാശംസിച്ചു. ശ്രീമതി മേരിക്കുട്ടി കുര്യൻ,ന്യൂയോർക് , നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. ശ്രീ. ജോർജ്ജ് എബ്രഹാം (രാജൻ) ഡിട്രോയിറ്റ് മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി.ഐ പി എൽ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർത്ഥനാ യോഗങ്ങളിൽ നിരവധി പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംബന്ധിച്ചിരുന്നുവെന്നു കോര്‍ഡിനേറ്റര്‍ ടി.എ. മാത്യു പറഞ്ഞു.തുടർന്ന് നന്ദി രേഖപ്പെടുത്തി .റവ.ഡോ.ജെയിംസ് ജേക്കബ്, റോഡ് ഐലൻഡ് അച്ചന്റെ പ്രാർഥനക്കും അശീ ർവാദത്തിനും ശേഷം സമ്മേളനം സമാപിച്ചു. ഷിജു ജോർജ്ജ് (ഹൂസ്റ്റൺ), ടെക്‌നിക്കൽ കോർഡിനേറ്ററായിരുന്നു.

Report : P.P.Cherian BSc, ARRT(R)

Freelance Reporter

Author

Leave a Reply

Your email address will not be published. Required fields are marked *