പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ കടപ്പത്ര വില്‍പ്പനയിലൂടെ 5000 കോടി രൂപ സമാഹരിക്കുന്നു

Spread the love

കൊച്ചി: മഹാരത്‌ന പദവിയുള്ള കേന്ദ്ര പൊതുമേഖലാ ധനകാര്യ സ്ഥാപനമായ പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ഓഹരിയാക്കി മാറ്റാന്‍ കഴിയാത്ത കടപ്പത്ര (എന്‍എസ്ഡി) വില്‍പ്പനയിലൂടെ 5000 കോടി രൂപ സമാഹരിക്കുന്നു. ആദ്യ ഘട്ട കടപ്പത്ര ഇഷ്യൂ ജൂലൈ 21ന് ആരംഭിക്കും. 28ന് അവസാനിക്കും. ഈ കടപ്പത്ര നിക്ഷേപത്തിലൂടെ 7.55 ശതമാനം വരെ വാര്‍ഷിക വരുമാനം നേടാം. കെയര്‍ എഎഎ/സ്റ്റേബിള്‍ റേറ്റിങ് ഉള്ള ഈ കടപ്പത്രങ്ങള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യും.

Author

Leave a Reply

Your email address will not be published. Required fields are marked *