നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമ്മാ ഭദ്രാസന യൂത്ത് ഫെല്ലോഷിപ്പ് കോൺഫറൻസ്‌ ഉദ്ഘാടനം ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ നിർവഹിച്ചു

Spread the love

ഷിക്കാഗോ: നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമ്മാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 20മുതൽ-23വരെ സംഘടിപ്പിച്ചി ക്കുന്ന 44-ാമത് ഭദ്രാസന യൂത്ത് ഫെല്ലോഷിപ്പ് കോൺഫറൻസിന്റെ ഉദ്ഘാടനം നോർത്ത് അമേരിക്ക ആൻഡ് യൂറോപ്പ് മാർത്തോമ്മാ ഭദ്രാസന എപ്പിസ്‌കോപ്പ റൈറ്റ് റവ.ഡോ. ഐസക് മാർ ഫിലക്‌സിനോസ് നിർവഹിച്ചു .

2023 ജൂലൈ 20 വ്യാഴാഴ്ച വൈകീട്ട് ഷിക്കാഗോ ട്രിനിറ്റി ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ക്യാമ്പസിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ മിഡ്‌വെസ്റ്റ് മേഖല ആരാധനക്ക് നേത്ര്വത്വം നൽകി. റവ അജിത് കെ തോമസ്(സെന്റ് തോമസ് എംടിസി) ,ഡി.വൈ.എഫ് കൗൺസിൽ – ഷോൺ മാത്യു എന്നിവർ സ്വാഗതം ആശംസിച്ചു.റവ.ജെയ്സൺ തോമസ് ആമുഖം പ്രസംഗം നടത്തി . തുടർന്നു ഭദ്രാസന എപ്പിസ്‌കോപ്പ റൈറ്റ് റവ.ഡോ. ഐസക് മാർ ഫിലക്‌സിനോസ് അധ്യക്ഷ പ്രസംഗം നടത്തുകയും തിരിതെളിച്ചു സമ്മേളനം ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ഷിക്കാഗോ സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് സമ്മേളനത്തിന് അഥിദേയത്വം വഹിച്ചു

അതിനാൽ, സാക്ഷികളുടെ ഒരു വലിയ സമൂഹം നമുക്കു ചുറ്റും ഉള്ളതിനാൽ, തടസ്സപ്പെടുത്തുന്ന എല്ലാറ്റിനെയും എളുപ്പത്തിൽ വലയുന്ന പാപത്തെയും നമുക്ക് വലിച്ചെറിയാം. വിശ്വാസത്തിന്റെ തുടക്കക്കാരനും പൂർണതയുള്ളവനുമായ യേശുവിൽ ദൃഷ്ടി പതിപ്പിച്ചുകൊണ്ട് നമുക്ക് നിർണ്ണയിച്ച ഓട്ടത്തിൽ സ്ഥിരോത്സാഹത്തോടെ ഓടാം. എബ്രായർ 12:1-2 എന്നതാണ് സമ്മേളനത്തിനു തിരഞ്ഞെടുത്തിരിക്കുന്ന മുഖ്യ ചിന്താവിഷയം .

റവ മെറിൻ മാത്യു,അബെർഡൻ, സ്കോട്ട്ലൻഡ്,റവ ജെയ്‌സൻ എ തോമസ്, വാൾഡ്‌വിക്ക്, ന്യൂജേഴ്‌സി,ഡോ.ഷോൺ രാജൻ,യോങ്കേഴ്സ്, ന്യൂയോർക്ക് എന്നിവരാണ് പ്രധാന പ്രാസംഗീകർ

റവ.അജിത് കെ.തോമസ് വികാരി,റവ ജെസ്വിൻ എസ് ജോൺ യൂത്ത് ചാപ്ലിൻ,ഏബൽ വർഗീസ്ജനറൽ കൺവീനർ,സോണിയ നൈനാൻ കോ-കൺവീനർ ,ബെൻ മമ്മാരപ്പള്ളിൽ കോ-കൺവീനർ എന്നിവർ വിവിധ പരിപാടികൾക്ക് നേത്വത്വം നൽകും ഭദ്രാസന സെക്രട്ടറി: ഷോൺ മാത്യു,ജോയിന്റ് സെക്രട്ടറി: റിയ വർഗീസ്
ട്രഷറർ: ജോതം ബി.സൈമൺ.അസംബ്ലി പ്രതിനിധി: ഷോൺ വർഗീസ് എന്നിവർ വിവിധ പരിപാടികൾക്ക് നേത്വത്വം നൽകും.

Report : P.P.Cherian BSc, ARRT(R)

Freelance Reporter

Author

Leave a Reply

Your email address will not be published. Required fields are marked *