സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മെഗാ കറൻസി ചെസ്റ്റ് ഉദ്ഘാടനം ചെയ്തു

Spread the love

കണ്ണൂര്‍: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മെഗാ കറൻസി ചെസ്റ്റ് ചാലാട് എസ്ഐബി ഹൗസ് കെട്ടിടത്തിൽ ആര്‍ബിഐ റീജനല്‍ ഡയറക്ടര്‍ തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. മെഗാ കറൻസി ചെസ്റ്റിനോട് ചേർന്ന് ബാങ്കിന്റെ നവീകരിച്ച റീജനല്‍ ഓഫീസ് മാനേജിങ് ഡയറക്ടറും സിഇഒയുമായ മുരളി രാമകൃഷ്ണനും ഉദ്ഘാടനം ചെയ്തു. ആര്‍ബിഐ ജനറല്‍ മാനേജര്‍ സുജാത ജഗന്നാഥന്‍ എടിഎം പ്രവര്‍ത്തനോദ്ഘാടനവും, സിറ്റി പോലീസ് കമ്മീഷനര്‍ അജിത് കുമാര്‍ ഐപിഎസ് ലൊക്കേഷന്‍ ഹബ് ഉദ്ഘാടനവും നിര്‍വഹിച്ചു.

എസ്‌ഐബി എച്ച്ആര്‍ & ഓപറേഷന്‍സ് ചീഫ് ജനറല്‍ മാനേജര്‍ ആന്റോ ജോര്‍ജ് ടി, ഓപറേഷന്‍സ് ഹെഡ് ശിവരാമന്‍ കെ, റീജനല്‍ ഹെഡ് & ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഈശ്വരന്‍ എസ്, കോര്‍പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും ഉപഭോക്താക്കളും ചടങ്ങില്‍ പങ്കെടുത്തു.

Photo Caption for Regional Office inauguration.

സൗത്ത് ഇന്ത്യന്‍ ബാങ്ക്‌ റീജനൽ ഓഫീസ് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. എസ്ഐബി ചീഫ് ജനറൽ മാനേജർ- എച്ച് ആർ ആന്റ് ഓപറേഷൻസ്, ആന്റോ ജോർജ് ടി, റീജനല്‍ ഹെഡ് & ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഈശ്വരന്‍ എസ്, ആർബിഐ റീജനൽ ഡയറക്ടർ തോമസ് മാത്യൂ, കണ്ണൂർ എസിപി ടി കെ രത്നകുമാർ എന്നിവർ സമീപം.

Anthony PW

Author

Leave a Reply

Your email address will not be published. Required fields are marked *