ജനറല്‍ ഇന്‍ഷുറന്‍സിലെ ഡിജിറ്റലിലേയ്ക്കുള്ള മാറ്റം വെളിച്ചംവീശി ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡിന്റെ ഗവേഷണ റിപ്പോര്‍ട്ട്

Spread the love

മുംബൈ, ജൂലായ് 26, 2023: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയായ ഐസിഐസിഐ ലൊംബാര്‍ഡ് ‘ഡിജിറ്റല്‍ അഡോപ്ഷന്‍ ആന്‍ഡ് കസ്റ്റമേഴ്‌സ് പേഴ്‌സപ്ഷന്‍ എബൗട്ട് ജനറല്‍ ഇന്‍ഷുറന്‍സ് ഇന്‍ 2023-എന്ന പേരില്‍ ഗവേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടു. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ സര്‍വെകളിലൂടെ, ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയിലെ ഡിജിറ്റല്‍ ഇപാടുകളെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ അവബോധം, അതിനുള്ള അവരുടെ സൗകര്യം, തടസ്സങ്ങള്‍ എന്നിവയെക്കുറിച്ച് റിപ്പോര്‍ട്ട് സമഗ്രമായ ധാരണ നല്‍കുന്നു. വാങ്ങല്‍, കെയിം തീര്‍പ്പാക്കല്‍, പുതുക്കല്‍ എന്നിവയ്ക്കായി ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ആപ്പുകള്‍, ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ തുടങ്ങിയ സേവനങ്ങള്‍ക്കായി ഡിജിറ്റല്‍ രീതികള്‍.

ഉപയോഗിക്കുന്നവരെയാണ് ഉള്‍പ്പെടുത്തിയത്. ബാങ്കിങ് ധനകാര്യ സേവനങ്ങള്‍, ഇന്‍ഷുറന്‍സ് മേഖല(ബിഎഫ്എസ്‌ഐ)എന്നിവയെ ലക്ഷ്യംവെച്ചാണ് പഠനം നടത്തിയത്.

ഐസിഐസിഐ ലൊംബാര്‍ഡിന്റെ ഉപഭോക്തൃകേന്ദ്രീകൃതവും സാങ്കേതികമായി വളര്‍ച്ചനേടുന്നതുമായ ഇന്‍ഷുറന്‍സ് സമീപനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്, വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ ലാന്‍ഡ്‌സ്‌കേപും ഉപഭോക്തൃ മുന്‍ഗണനകളും

വിലയിരുത്തുകയെന്നതാണ് പഠനത്തിലൂടെ ലക്ഷ്യമിടുന്നത്.

ഓണ്‍ലൈന്‍ ഇടപാടുകളെക്കുറിച്ചുള്ള അവബോധം

സര്‍വെയില്‍ പങ്കെടുത്ത 53 % പേര്‍ക്കും ഓണ്‍ലൈന്‍ വഴി ജനറല്‍ ഇന്‍ഷുറന്‍സ് പോളിസി വാങ്ങാന്‍ കഴിയുമെന്ന് അറിയാമെന്ന് സര്‍വെയില്‍ പറയുന്നു. എന്നാല്‍, മോട്ടോര്‍ ഇന്‍ഷുറന്‍സുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ ഓണ്‍ലൈനില്‍ വാങ്ങാന്‍ കഴിയുമെന്ന് അറിയുന്നവര്‍ താരതമ്യേന കൂടുതലാണ് (58%).

ഐസിഐസിഐ ലൊംബാര്‍ഡിന്റെ ഡിജിറ്റല്‍ ചാനലിനെക്കുറിച്ച് ഉപഭോക്താക്കള്‍ മികച്ച പ്രതികരണമാണ് നടത്തിയത്. 90 % പേരും സംതൃപ്തി പ്രകടിപ്പിച്ചു.

ചെറു പ്രായത്തിലുള്ളവരെ അപേക്ഷിച്ച്(45 വയസ്സിന് മുകളിലുള്ളവര്‍) പ്രായമുള്ളവര്‍ അക്കൗണ്ട് തുറക്കുന്നതിനും ഡോക്യുമെന്റേഷന്‍ ആവശ്യങ്ങള്‍ക്കുമായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ കൂടുതലായി ഉപയോഗിച്ചിട്ടുണ്ട്. അതേസമയം, മറ്റ് ഇടപാടുകള്‍

പ്രായമായവര്‍ക്കിടയില്‍ അത്ര ജനപ്രിയമല്ലെന്നും കണ്ടെത്തി.

സ്ത്രീകള്‍ മുന്നില്‍

പോളിസി വാങ്ങുന്നതിനായി മൊബൈല്‍ ആപ്പുകള്‍

ഉപയോഗിക്കുന്നവരില്‍ സ്ത്രീകളാണ് മുന്നില്‍ (35%). കൂടാതെ, കൂടുതല്‍ സ്ത്രീകളും അക്കൗണ്ട് തുറക്കുന്നതിനായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ചു. ഓണ്‍ലൈന്‍ പണമിടപാട് നടത്തുന്നതില്‍ പുരുഷന്മാരാണ് മുന്നിലെ(45%)ന്ന് ഗവേഷണ റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു.

‘ഡിജിറ്റലിലേയ്ക്ക് മാറുന്നത് ഒരു തിരഞ്ഞെടുപ്പല്ല, അതിവേഗംമാറുന്ന ഇന്നത്തെ സാഹചര്യത്തില്‍

അത്യന്താപേക്ഷിതമാണെന്ന് ഐസിഐസിഐ ലൊംബാര്‍ഡ്

ജനറല്‍ ഇന്‍ഷുറന്‍സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സഞ്ജീവ് മന്ത്രി അഭിപ്രായപ്പെട്ടു. ഈ പഠനത്തില്‍നിന്നുള്ള വിവരപ്രകാരം 70ശതമാനം ഉപഭോക്താക്കളും ജനറല്‍ ഇന്‍ഷുറന്‍സിനായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിനെ ആശ്രയിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ഈ കണ്ടെത്തുലകള്‍ക്ക് അനുസൃതമായി സാങ്കേതിക വിദ്യ ഉള്‍ക്കൊണ്ട് മികച്ച ഉപഭോക്തൃ അനുഭവം നല്‍കുന്നതിന് ഐസിഐസിഐ ലൊംബാര്‍ഡ് മുന്‍പന്തിയിലാണെന്നും അദ്ദേഹം പറഞ്ഞു’.

കഴിഞ്ഞ വര്‍ഷത്തെ ഓണ്‍ലൈന്‍ ഇടപാടുകള്‍\

ടിയര്‍ 2 ഉപഭോക്താവിനെ അപേക്ഷിച്ച് കഴിഞ്ഞവര്‍ഷം, ജനറല്‍ ഇന്‍ഷുറന്‍സ് വാങ്ങുന്നതിനും വിവരങ്ങള്‍ തേടുന്നതിനും സേവന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായി മെട്രോ/ ടിയര്‍ ഒന്ന് ഉപോഭോക്താക്കള്‍ക്കിടയില്‍ കൂടിയത് അടുത്തകാലത്താണെന്ന് പഠനം വെളിപ്പെടുത്തുന്നു. ഉയര്‍ന്ന ജീവിത നിലവാരത്തിലുള്ളവര്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ കൂടുതല്‍ നടത്തുന്നു. കെയിം നടപടിക്രമങ്ങളില്‍ ഇവര്‍ക്ക് കൂടുതല്‍ പ്രതീക്ഷകളുണ്ട്. പോളിസികള്‍ ഓണ്‍ലൈനില്‍

വാങ്ങുന്നതിനും നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനുമുള്ള

പ്രാധാന്യമാണ് ഇവിടെ പ്രസക്തം.

കൂടാതെ, ഫണ്ട് കൈമാറ്റങ്ങളും ഡോക്യുമെന്റേഷനും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ(വെബ്‌സൈറ്റുകളും മൊബൈല്‍

ആപ്ലിക്കേഷനുകളും) ഉയര്‍ന്ന ഉപയോഗത്തിന് സാക്ഷ്യംവഹിച്ചു. ഓണ്‍ലൈന്‍ ഫണ്ട് കൈമാറ്റങ്ങള്‍ വെസ്റ്റ് സോണില്‍ (54%) കൂടുതലും ഈസ്റ്റ് സോണില്‍ (30%) കുറവുമാണ്. മെട്രോ, ടിയര്‍ 1 നഗരങ്ങളില്‍ ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകളുടെ പ്രാഥമിക ഉപയോഗംതന്നെ ഫണ്ട് കൈമാറ്റത്തിനാണ്.

വെബ്‌സൈറ്റുകളെ മൊബൈല്‍ ആപ്പുകള്‍ മറികടക്കുന്നു

ജനറല്‍ ഇന്‍ഷുറന്‍സ് ഉപഭോക്താക്കള്‍ക്കിടയില്‍, ഇന്‍ഷുറന്‍ സംബന്ധിയായ പ്രവര്‍ത്തനങ്ങള്‍ക്ക് മൊബൈല്‍ ആപ്പുകള്‍ (59%) ഇഷ്ടപ്പെട്ട ഓണ്‍ലൈന്‍ ചാനലാണ്. വെബ്‌സൈറ്റുകള്‍ക്കു പിന്നാലെ വാട്‌സാപ്പും ഉയര്‍ന്നുവരുന്നു. എന്നിരുന്നാലും 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് , വാട്‌സാപ്പ് (37%), സോഷ്യല്‍ മീഡിയ (25%)

എന്നിങ്ങനെയാണ് പ്രാധാന്യമുള്ളത്.

മറ്റ് പ്രധാന വസ്തുതകള്‍:

· ജനറല്‍ ഇന്‍ഷുറന്‍സിന്റെ കാര്യത്തില്‍, മെട്രോ, ടിയര്‍ 1 നഗരങ്ങളിലെ ഉപഭോക്താക്കള്‍ ഇന്‍ഷുറന്‍സ് വാങ്ങലിലും പുതുക്കലിനും ക്ലെയിം ഡോക്യുമെന്റേഷന്‍ എന്നിവക്കുമായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം പതിവായി ഉപയോഗിക്കുന്നു.

· പോളിസി വാങ്ങല്‍, പുതുക്കല്‍ പണമിടപാട്, ഡോക്യുമെന്റ് ഡൗണ്‍ലോഡ് എന്നിവയോടൊപ്പം ക്ലെയിമുകള്‍ക്കായി

· ഓണ്‍ലൈന്‍ സംവിധാനം വ്യാപാകമായി ഉപയോഗിക്കുന്നുണ്ട്.

· മനുഷ്യരുടെ ഇടപെടലിന്റെ ആവശ്യകതയും സൈബര്‍ സുരക്ഷയുമാണ് ആരോഗ്യ, മോട്ടോര്‍ ഇന്‍ഷുറന്‍സ്

· ഉപഭോക്താക്കള്‍ക്കിടയില്‍ ഓണ്‍ലൈനിലേയ്ക്ക്

· പോകുന്നതിന്റെ പ്രധാന തടസ്സങ്ങള്‍.

· 75% ഉപഭോക്താക്കളും നിക്ഷേപങ്ങള്‍ക്കും ഡീമാറ്റ് അക്കൗണ്ടുകള്‍ക്കുമായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നു.

· ഫണ്ട് കൈമാറ്റമാണ് മെട്രോ, ടിയര്‍ 1 നഗരങ്ങളിലെ ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകളുടെ പ്രാഥിമിക ഉപയോഗം.

ഈ ഗവേഷണ റിപ്പോര്‍ട്ട്, ഡിജിറ്റല്‍ സാധ്യതകള്‍

പ്രയോജനപ്പെടുത്തുന്നതിനുള്ള ഐസിഐസിഐ ലൊംബാര്‍ഡിന്റെ പ്രതിബദ്ധതയെ ഉദാഹരിക്കുന്നു. അങ്ങനെ ഉപഭോക്തൃ സംതൃപ്തി വളര്‍ത്തി, ഇന്‍ഷുറന്‍സ് വ്യവസായത്തിലെ നേതാവെന്ന നിലയിലുള്ള അതിന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്യുന്നു. ഈ പഠനത്തില്‍നിന്ന് ലഭിച്ച സ്ഥിതിവിവരക്കണക്കുളുടെ അടിസ്ഥാനത്തില്‍, നിലവിലുള്ള പോളിസികളിലെ വിടവുകള്‍ പരിഹരിച്ച് ഉപഭോക്തൃ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി അനുയോജ്യമായ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍

വികസിപ്പിക്കുന്നത് തുടരനാണ് ഐസിഐസിഐ ലൊംബാര്‍ഡ് ലക്ഷ്യമിടുന്നത്. ഡിജിറ്റല്‍ ഉപഭോക്തൃ അടിത്തറയില്‍ ഇന്‍ഷുറന്‍സ് വ്യാപാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് സാമ്പത്തിക

വിദ്യാഭ്യസവും ബോധവത്കരണ കാമ്പയിനുകളും ലക്ഷ്യമിടുന്നു.

#ICICILombard #SanjeevMantri #NibhayeVaade #DigitalInsurance

About ICICI Lombard General Insurance Company Ltd.

ICICI Lombard is the leading private general insurance company in the country. The Company offers a comprehensive and well-diversified range of products through multiple distribution channels, including motor, health, crop, fire, personal accident, marine, engineering, and liability insurance. With a legacy of over 21 years, ICICI Lombard is committed to customer centricity with its brand philosophy of ‘Nibhaaye Vaade’. The company has issued over 32.7 million policies, settled 3.6 million claims and has a Gross Written Premium (GWP) of ₹217.72 billion for the year ended March 31, 2023.  ICICI Lombard has 305 branches and 12,865 employees, as on March 31, 2023.

ICICI Lombard has been a pioneer in the industry and is the first large scale insurance company in India to migrate its entire core systems to cloud.  With a strong focus on being digital led and agile, it has launched a plethora of tech-driven innovations, including the industry first Face Scan on its signature insurance and wellness App – IL TakeCare, with over ~5.6. million user downloads. The company has won several laurels including ET Corporate Excellence Awards, Golden Peacock Awards, FICCI Insurance Awards, National CSR awards etc. for its various initiatives. For more details log on to www.icicilombard.com

For details, contact:

ICICI Lombard GIC Ltd.

Rima Mane

[email protected]

Tel: +91 99877 87103

 

Jayshree Kumar

[email protected]

Tel: +91 97692 86661

The Good Edge

Suchitra Ayare

[email protected]

Tel: +91  99302 06236

 

Suchitra Ayare

Author

Leave a Reply

Your email address will not be published. Required fields are marked *