കൊച്ചി: കേരളത്തിലെ ആദ്യ വെര്‍ച്വല്‍ റിയാലിറ്റി ബേസ്ഡ് ഏവിയേഷന്‍ പരിശീലനവുമായി ജയഭാരത്. ബിബിഎ, ബികോം വിത്ത് ട്രാവല്‍ ആന്‍ഡ് ടൂറിസം കോഴ്സുകള്‍ക്കാണ് വെര്‍ച്വല്‍ റിയാലിറ്റിയില്‍ അധിഷ്ഠിതമായ പരിശീലന പരിപാടി സാധ്യമാക്കുന്നത്. സ്കില്‍ ഡെവലപ്മെന്റ് രംഗത്തെ പ്രമുഖരായ സ്കില്‍ മെര്‍ജ്, സ്മാര്‍ട്ട് സിജി പ്രൊ, ബി എസ് ഐ തുടങ്ങിയ കമ്പനികളുമായുള്ള സംയുക്ത സംരംഭമായാണ് പരിശീലനം ആരംഭിച്ചിട്ടുള്ളത്. എ ആര്, വിആര്‍, എക്സ് ആര് തുടങ്ങിയ സാങ്കേതിക വിദ്യയുടെ സഹായത്തോടു കൂടി നിര്‍മ്മിച്ച, 35 ലക്ഷം സ്ക്വയര്‍ ഫീറ്റ് വരുന്ന വെര്‍ച്വല്‍ വിമാനത്താവളത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കും. ഫ്യൂച്ചര്‍ ഏവിയേറ്റേഴ്സ് 2023 കോഴ്സിന്റെ ഉദ്ഘാടനം എറണാകുളം അസിസ്റ്റന്റ് കളക്ടര്‍ നിഷാന്ത് സിഹാറ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ബൂട്ട് ക്യാമ്പും സംഘടിപ്പിച്ചു.
ഇന്നത്തെ വിദ്യാഭ്യാസ രംഗത്ത് നൂതന സാങ്കേതിക പരിശീലനങ്ങള്‍ പഠനത്തോടൊപ്പം നല്‍കുന്നതിന്റെ ആവശ്യകത എല്ലാവരും ഉള്‍ക്കൊള്ളണമെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് അസിസ്റ്റന്റ് കളക്ടര്‍ പറഞ്ഞു. വിജയകരമായ മാനവ വിഭവശേഷി കെട്ടിപ്പടുക്കാന്‍ അനുഭവവേദ്യമായ പഠനം വളരെ ഫലപ്രദമാണ് എന്നും മാര്‍ക്ക് നേടുന്നതിനേക്കാള്‍ വൈദഗ്ധ്യമുള്ളവരാവുകയാണ് പ്രധാനമെന്നും ജയ് ഭാരത് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്‍സ് ചെയര്മാന് എ എം കരീം പറഞ്ഞു.
സ്മാര്‍ട്ട് ജിസി പ്രൊ- അഡൈ്വസറി ബോര്‍ഡ് അംഗമായ ഹരീന്ദ്രന്‍ ഇ പി, കുസാറ്റ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മനു മെല്വിന്, മാലിന്റോ എയര്‍ സ്റ്റേഷന് മാനേജര്‍ സത്യനാരായണന്, ജയ ഭാരത് കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് പ്രിന്‍സിപ്പല്‍ ഡോ.നിതീഷ് കെ എന്‍, ജയഭാരത് ഗ്രൂപ്പ് അസിസ്റ്റന്റ് മാനേജര്‍ ബാസിത് ബഷീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഫോട്ടോ ക്യാപ്ഷന്‍:
അസിസ്റ്റന്റ് പ്രൊഫസര്‍ സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ,കുസാറ്റ് ഡോ. മനു മെല്വിന് ജോയ് , പ്രശസ്ത വ്യോമയാന വിദഗ്ധന്‍ ഹരീന്ദ്രനാഥന്‍, എറണാകുളം അസിസ്റ്റന്റ് കളക്ടര്‍ നിഷാന്ത് സിഹാറ, ജയ് ഭാരത് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്മാന് എ എം കരീം, ജയ ഭാരത് കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് പ്രിന്‍സിപ്പല്‍ ഡോ.നിതീഷ് കെ എന്‍, മാലിന്റോ എയര്‍ സ്റ്റേഷന് മാനേജര്‍ സത്യനാരായണന് എന്നിവര്‍.
ATHIRA