പോക്സോ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു

Spread the love

പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷാ കേരള ഇരിങ്ങാലക്കുട ബി ആർ സി യുടെയും നേതൃത്വത്തിൽ പോക്സോ ബോധവൽക്കരണ ശില്പശാല നടത്തി. തൃശൂർ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലളിത ബാലൻ ഉദ്ഘാടനം ചെയ്തു.കുട്ടികൾക്കും അധ്യാപകർക്കും പോക്സോ നിയമവശങ്ങൾ അറിയുന്നതിനും ലൈംഗിക അതിക്രമങ്ങൾ ചെറുക്കുന്നതിനും സ്വയം സുരക്ഷയ്ക്കായി കുട്ടികളെ പ്രാപ്തരാക്കുന്നതിനും വേണ്ടി ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപകർക്കാണ് പരിശീലനം നൽക്കുന്നത്. പരിശീലനം ലഭിച്ച അധ്യാപകർ സ്കൂളുകളിൽ കുട്ടികൾക്ക് പരിശീലനം നൽകുക വഴി നിയമത്തിന്റെ പരിരക്ഷ ജനകീയമാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.ലൈംഗിക അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കും വിധേയരായവരും അത്തരം സാഹചര്യങ്ങളുള്ള കുട്ടികളെ തിരിച്ചറിയുന്നതിനും അവരെ സംരക്ഷിക്കുന്നതിനും അധ്യാപകരെ പ്രാപ്തരാക്കുക, എല്ലാവിധ അതിക്രമങ്ങളിൽ നിന്നും ചൂഷണങ്ങളിൽ നിന്നും കുട്ടികൾക്ക് സംരക്ഷണം നൽകുന്നതിന് പോക്സോ അടക്കമുള്ള നിയമങ്ങൾ ഉണ്ടെന്ന ബോധവൽക്കരണം നൽകുക, ലൈംഗിക അതിക്രമങ്ങളെയും ചൂഷണങ്ങളെയും ചെറുക്കുന്നതിനും അതിജീവിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നതിൽ അധ്യാപകരുടെ പങ്ക് തിരിച്ചറിയുക തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനാണ് പരിശീലനം.ജൂലൈ 31ന് മുമ്പ് സംസ്ഥാനത്തെ മുഴുവൻ ഹയർ സെക്കൻഡറി, വൊക്കെഷണൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് ബോധവത്കരണം നൽകും.

Author

Leave a Reply

Your email address will not be published. Required fields are marked *