ലെക്‌സസ് കാറുകള്‍ വാതില്‍പ്പടിയില്‍ എത്തിക്കുന്ന ലെക്‌സസ് മെരാക്കി ഓണ്‍ വീല്‍സിന് കേരളത്തില്‍ തുടക്കമായി

Spread the love

കൊച്ചി : ലെക്സസ് കാറുകള്‍ വാതില്‍പ്പടിയില്‍ എത്തിക്കാന്‍ ലെക്സസ് മെരാകി ഓണ്‍ വീല്‍സിന്റെ പ്രയാണത്തിന് തുടക്കമായി. ലെക്സസിനെ അതിഥികളിലേക്ക് കൂടുതല്‍ അടുപ്പിക്കുന്ന അതുല്യവും നൂതനവുമായ വേറിട്ട ഒരു റീട്ടെയില്‍ അനുഭവമായിരിക്കും ഇതെന്ന് കമ്പനി അറിയിച്ചു. മെരാകി എന്ന ഗ്രീക്ക് ആശയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പുതിയ ചലിക്കുന്ന ബ്രാന്‍ഡ് സ്പേസ് ഇന്ന് കോഴിക്കോട് അവതരിപ്പിച്ചു. ഇത് ഇന്ത്യയിലെ നാലാമത്തെ മെരാകിയാണ്. മറ്റുള്ളവ ഗുരുഗ്രാം, കോയമ്പത്തൂര്‍, പൂനെ എന്നിവിടങ്ങളിലാണ്.
മെരാകി ഓണ്‍ വീല്‍സിലൂടെ സംസ്ഥാനത്തിന്റെ വിദൂര ഭാഗങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാന്‍ ലെക്‌സസ് ലക്ഷ്യമിടുന്നു. ഒരു സ്ഥലത്ത് ഏകദേശം 3-6 മാസത്തോളം താവളമടിക്കുന്ന മെരാകി അപ്രകാരം വര്‍ഷത്തില്‍ 2-3 പ്രധാന നഗരങ്ങളില്‍ പര്യടനം നടത്തും. ഈ പുതിയ വിപണന തന്ത്രം ലെക്‌സസ് അനുഭവം ഇപ്പോള്‍ അതിഥികളുടെ വാതില്‍പ്പടിക്കല്‍ ലഭ്യമാക്കും. നിലവില്‍ ലെക്‌സസിന് കേരളത്തില്‍ മൂന്ന് സര്‍വീസ് പോയിന്റുകളാണുള്ളത് – കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്. പുതിയ മെരാകി ഓണ്‍ വീല്‍സിലൂടെ രാജ്യത്തെ ലെക്സസ് ബ്രാന്‍ഡ് സ്പേസ് 17 വിപണികളിലേക്കും 24 ടച്ച് പോയിന്റുകളിലേക്കും വ്യാപിപ്പിക്കും.

ലോഞ്ചിനുള്ളില്‍ ആതിഥേയത്വം വഹിക്കുന്നത് വെര്‍ച്വല്‍ ഡോം എന്ന വെര്‍ച്വല്‍ ഗസ്റ്റ് എക്‌സ്പീരിയന്‍സ് സെന്റര്‍ ആണ്. ഈ വെര്‍ച്വല്‍ ഗസ്റ്റ് എക്‌സ്പീരിയന്‍സ് സെന്ററിനുള്ളില്‍ NX, LX, ES, LC, LS തുടങ്ങിയ മോഡലുകളുടെ ഒരു നിര തന്നെ ഉണ്ട്. ഓരോ മോഡലിന്റേയും എക്സ്റ്റീരിയര്‍, ഇന്റീരിയര്‍, പ്രവര്‍ത്തനരീതി എന്നിവയെ കുറിച്ച് ആഴത്തിലുള്ള ധാരണയടക്കം അതിഥികള്‍ക്ക് പൂര്‍ണ്ണമായ 3D അനുഭവം നല്‍കും. മാത്രമല്ല അതിഥികള്‍ക്ക് ടെസ്റ്റ് ഡ്രൈവിനായി അപേക്ഷകള്‍ നല്‍കാനുള്ള സൗകര്യവുമുണ്ട്.

Photo Caption

ഇന്ത്യയിലെ ആദ്യത്തെ ലെക്സസ് മെരാകി ഓണ്‍ വീല്‍സിന്റെ (മൂവിങ് ലെക്സസ് ഷോറൂം) ഉദ്ഘാടനം ലെക്സസ് ഇന്ത്യ പ്രസിഡന്റ് നവീന്‍ സോണി, നിപ്പോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ബാബു മൂപ്പന്റെ സാന്നിദ്ധ്യത്തില്‍ നിര്‍വഹിക്കുന്നു. ലക്സസ് കൊച്ചി
എം ഡി ആതിഫ് മൂപ്പന്‍, റീജിയണല്‍ മാനേജര്‍ നിഹാല്‍ മുഹമ്മദ് തുടങ്ങിയവര്‍ സമീപം.

Report : ATHIRA

Author

Leave a Reply

Your email address will not be published. Required fields are marked *