ഒഐസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം അവിസ്മരണീയമായി – പി പി ചെറിയാൻ

Spread the love

ഹൂസ്റ്റൺ: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അമേരിക്കൻ മലയാളികളുടെ ആദരവൊരുക്കി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യു എസ് എ.സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം അവിസ്മരണീയമായി.

ജൂലൈ 30ന് ഞായറാഴ്ച രാത്രി 9 മണിക്ക് (ന്യൂയോർക്ക് സമയം) സൂം പ്ലാറ്റഫോമിൽ സംഘടിപ്പിച്ച ചടങ്ങിൽ നിശബ്ദ പ്രാർത്ഥനകുശേഷം ഉമ്മൻ ചാണ്ടിയുടെ ജീവിതത്തെക്കുറിച്ചുള്ള 3 മിനിറ്റ് വീഡിയോ പ്രദർശിപ്പിച്ചു
ശ്രീ. ജീമോൻ റാന്നി (ജനറൽ സെക്രട്ടറി) സ്വാഗത പ്രസംഗം ചെയ്തു.: ശ്രീ. ബേബി മണക്കുന്നേൽ (പ്രസിഡന്റ്) അദ്യക്ഷ പ്രസംഗം നടത്തി. ജെയിംസ് കൂടൽ, ഒഐസിസി ചെയർമാൻ സന്ദേശം നൽകുകയും അനുശോചന പ്രമേയം അവതരിപ്പിക്കുകയും ചെയ്തു

നോർത്ത് അമേരിക്കയിലെ സിറിയൻ ഓർത്തഡോക്സ് സഭയുടെ മലങ്കര അതിരൂപത ആർച്ച് ബിഷപ്പ് മാർ ടൈറ്റസ് യെൽദോ,: ഡോ. എസ്.എസ്.ലാൽ, കോൺഗ്രസ് യുവമുഖം- അമരിക്കൻ മലയാളി സുഹൃത്ത്,ഡോ. ആനി പോൾ, റോക്ക്ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ,ഡോ കലാ ഷാഹി, ഫൊക്കാന സെക്രട്ടറി, ഡോ. ജേക്കബ് തോമസ് ഫോമാ പ്രസിഡന്റ്, സജി എബ്രഹാം, വൈസ് പ്രസിഡന്റ്), ശ്രീ. ജിനേഷ് തമ്പി, വേൾഡ് മലയാളി കൌൺസിൽ അമേരിക്ക റീജിയൻ പ്രസിഡന്റ്,സുനിൽ തൈമറ്റം, ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റ് കളത്തിൽ വറുഗീസ്, ഒഐസിസി വൈസ് ചെയർമാൻ,സജോമോൻ ആന്റണി, ഉമ്മൻചാണ്ടിയുടെ മണ്ഡലത്തെ പ്രതിനിധീകരിച്ച് ന്യൂസ് 18 പാനൽ, പി പി ചെറിയാൻ, മീഡിയ കോർഡിനേറ്റർ, സജി പോത്തൻ- ഓർത്തഡോക്സ് സഭകളെ പ്രതിനിധീകരിക്കുന്ന ഭദ്രാസന കൗൺസിൽ അംഗം, ഡോ. ബ്രിഡ്ജറ്റ് ജോർജ്, ചിക്കാഗോ, ശ്രീ ജോബി ജോർജ്, വൈസ് ചെയർ, അനുപം രാധാകൃഷ്ണൻ, വൈസ് ചെയർ, ഡോ. ചേക്കോട്ടു രാധാകൃഷ്ണൻ, വൈസ് ചെയർ, അനിൽ ജെ മാത്യു, സാൻ ഫ്രാൻസിസ്കോ ചാപ്റ്റർ പ്രസിഡന്റ്, മില്ലി ഫിലിപ്പ് ,സ്റ്റീവൻ മറ്റത്തിൽ സജി ജോർജ് , തോമസ് രാജൻ എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി .ജീമോൻ റാന്നി/ജോർജി വറുഗീസ്/ഡോ. മാമ്മൻ സി ജേക്കബ് എന്നിവർ എം സി മാരായിരുന്നു
ശ്രീ ചാണ്ടി ഉമ്മൻ, അന്തരിച്ച ഉമ്മൻ ചാണ്ടിയുടെ പ്രിയ പുത്രൻ നന്ദി പിതാവിനെ കുറിച്ചുള്ള സ്മരണകൾ പങ്കിടുകയുംരേഖപ്പെടുത്തുകയും ചെയ്തു. ട്രഷറർ സന്തോഷ് എബ്രഹാം നന്ദി രേഖപ്പെടുത്തി:ദേശീയഗാനത്തോടെ സമ്മേളനം സമാപിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *