സിമാറ്റ്സിന് ആദരഠ

Spread the love

കൊച്ചി: 2023 ലെ എന്‍ഐആര്‍എഫ് (NIRF) ഇന്ത്യ റാങ്കിംഗില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച സിമാറ്റ്സിന് അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ്നാട് ഗവര്‍ണര്‍ തിരു ആര്‍.എന്‍. രവി. ഡെന്റല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും നിയമ വിഭാഗത്തില്‍ 11-ാം സ്ഥാനവും സര്‍വകലാശാലാ വിഭാഗത്തില്‍ 13-ാം സ്ഥാനവും മെഡിക്കല്‍ വിഭാഗത്തില്‍ 18-ാം സ്ഥാനവും നേടി ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.

സിമാറ്റ്സിന്റെ വൈസ് ചാന്‍സലര്‍ ഡോ. എന്‍.എം. വീരയ്യന്റെ (സിമാറ്റ്സ്) നേതൃത്വത്തിലുള്ള മുഴുവന്‍ മാനേജ്മെന്റ് ടീമിന്റേയും അചഞ്ചലമായ അര്‍പ്പണബോധത്തേയും കഠിനാധ്വാനത്തേയും തമിഴ്നാട് ഗവര്‍ണര്‍ തിരു ആര്‍.എന്‍. രവി ‍ പ്രശഠസിച്ചു. സിമാറ്റ്‌സിന്റെ വിജയം രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്, പ്രത്യേകിച്ച് തമിഴ്നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉയര്‍ന്ന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു.

Sneha Sudarsan 

Author

Leave a Reply

Your email address will not be published. Required fields are marked *