ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് ജില്ലാതല ചാരായ നിരോധന ജനകീയ കമ്മിറ്റി യോഗം. സ്‌കൂളുകളിലും പരിസരപ്രദേശങ്ങളിലും പരിശോധന ശക്തമാക്കാനും നാല് എക്സ്സൈസ്, പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കാനും യോഗം തീരുമാനമായി. പോലീസ്, എക്സൈസ്, ഫോറസ്റ്റ്, റവന്യൂ, തീരദേശ പോലീസ്, റെയില്‍വേ വകുപ്പുകള്‍ സംയുക്തമായി ലഹരിക്കെതിരെ റെയ്ഡ് നടത്താനും ടൂറിസ്റ്റ് ബസുകള്‍, കൊറിയര്‍-പാഴ്സല്‍ സര്‍വീസുകള്‍ എന്നിവിടങ്ങളില്‍ പരിശോധന ശക്തമാക്കാനും ആഗസ്റ്റ് ആറ് മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെ സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് കാലയളവായി ക്രമീകരിച്ച് പരിശോധന വ്യാപിപ്പിക്കും.
അനധികൃത മദ്യ വില്പനയും നിര്‍മാണവും കടത്തും മയക്കുമരുന്നുകളുടെ ഉപയോഗവും ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതികള്‍ 1800 425 5648, 155 358 എന്നീ ടോള്‍ഫ്രീ നമ്പറുകളില്‍ അറിയിക്കാം. പരാതികളും വിവരങ്ങളും നല്‍കുന്നവരുടെ പേര് വിവരം രഹസ്യമായി സൂക്ഷിക്കാനും ലൈസന്‍സ് സ്ഥാപനങ്ങളില്‍ നടക്കാന്‍ സാധ്യതയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്നും യോഗത്തില്‍ തീരുമാനമായി.
ജില്ലയില്‍ 2023 മാര്‍ച്ച് ഒന്ന് മുതല്‍ ജൂലൈ 25 വരെ 4488 റൈഡുകളും 675 അബ്കാരി കേസുകളും, 238 എന്‍ ഡി പി എസ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 3860 കോട്പ കേസ്, 648 പേര്‍ അബ്കാരി കേസ്സുകളില്‍ അറസ്റ്റിലായി, 211 ലിറ്റര്‍ സ്പിരിറ്റ്, 123.5 ലിറ്റര്‍ ചാരായം, 1764.455 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, മൂന്നു ലിറ്റര്‍ അന്യസംസ്ഥാന മദ്യം, 54.845 കിഗ്രാം കഞ്ചാവ്, 59.299ഗ്രാം എം ഡി എം എ, 1.015 കിലോഗ്രാം ഹാഷിഷ് ഓയില്‍, 18.317 ഗ്രാം ചരസ്സ്, 4970 ലിറ്റര്‍ കോട, 235.125 ലിറ്റര്‍ അരിഷ്ടം, 122 ലിറ്റര്‍ കള്ള്, 11.2 ലിറ്റര്‍ വ്യാജ മദ്യം, 19.75 ലിറ്റര്‍ ബീയര്‍, 0.524 ഗ്രാം ടയോള്‍ ഗുളിക, 191.586 കിഗ്രാം കൊട്പ തോണ്ടി പിടിച്ചെടുക്കുകയും, 7,72,000 കൊട്പ പിഴ ഈടാക്കുകയും ചെയ്തു.എ ഡി എമ്മിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറണ്‍സ് ഹാളിലാണ് ജില്ലാതല ചാരായ നിരോധന ജനകീയ കമ്മിറ്റിയോഗം ചേര്‍ന്നത്. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി എ പ്രദീപ്, അസിസ്റ്റന്റ് എക്സ്സൈസ് കമ്മീഷണര്‍ വി റോബര്‍ട്ട്, കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രതിനിധി എബ്രഹാം സാമൂവല്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.