മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഗവര്‍ണ്ണറും സ്പീക്കറും മന്ത്രിയുമായിരുന്ന വക്കം പുരുഷോത്തമന് കെപിസിസിയില്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
ഡിസിസി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് 12 മണിയോടെ കെപിസിസി ആസ്ഥാനത്ത് എത്തിച്ച ഭൗതികദേഹത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി, പ്രതിപക്ഷനേതാവ് വിഡി സതീശന്, എകെ ആന്റണി,തെന്നല ബാലകൃഷ്ണപിള്ള,യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന് തുടങ്ങിയവര്‍ ചേര്‍ന്ന് പാര്‍ട്ടി പതാക പുതപ്പിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന് വേണ്ടി എപി അനില്‍കുമാര്‍ എംഎല്‍എ റീത്ത് സമര്‍പ്പിച്ചു.
സ്പീക്കര്‍ എ.എന്‍.ഷംസീര്‍,രാഷ്ട്രീയകാര്യസമിതി അംഗം എം.ലിജു,കെപിസിസി ഭാരവാഹികളായ എന്‍.ശക്തന്, ജി.എസ്.ബാബു,മരിയാപുരം ശ്രീകുമാര്‍,ജി.സുബോധന്‍,പഴകുളം മധു,എംഎം നസീര്‍,ആര്യാടന് ഷൗക്കത്ത്,സോണി സെബാസ്റ്റിയന്,ഡിസിസി പ്രസിഡന്റുമാരായ പാലോട് രവി, പി.രാജേന്ദ്ര പ്രസാദ്, എംഎല്‍എമാരായ സണ്ണി ജോസഫ്,എം.വിന്‍സന്റ്,മോന്‍സ് ജോസഫ്,കെകെ രമ, സികെ ആശ ,ജോബ് മൈക്കിള്‍,ചലച്ചിത്ര നിര്‍മ്മാതാവ് രഞ്ജിത്ത്, വി.എസ്.ശിവകുമാര്‍,ശരത്ചന്ദ്ര പ്രസാദ്,വര്‍ക്കല കഹാര്‍, കെ.മോഹന്‍കുമാര്‍, എംഎ വാഹിദ്,എന്‍.പീതാംബരകുറുപ്പ്,ചെറിയാന് ഫിലിപ്പ്,പന്തളം സുധാകരന്,ബിന്ദുകൃഷ്ണ,സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന്,മുന്‍മന്ത്രി സുരേന്ദ്രന് പിള്ള,പത്മിനി തോമസ്,മുന്‍ എംഎല്‍എ ഒ.രാജഗോപാല്‍,ചലച്ചിത്ര അക്കാദമി വൈസ് ചെയര്മാന് പ്രേംകുമാര്‍,കേരള കൗമുദി ചീഫ് എഡിറ്റര്‍ ദീപു രവി തുടങ്ങിയവര്‍ കെപിസിസി ആസ്ഥാനത്തെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.
കെപിസിസിയിലെ പൊതുദര്‍ശനത്തിന് ശേഷം ഭൗതികശരീരം വിലാപയാത്രയായി ആറ്റിങ്ങലിലേക്ക് കൊണ്ടുപോയി.ആറ്റിങ്ങല്‍ കച്ചേരിനടയില്‍ പൊതുദര്‍ശനം കഴിഞ്ഞ് വൈകുന്നേരത്തോടെ വക്കത്തെ കുടുംബവീട്ടിലെത്തിച്ചു.ആഗസ്റ്റ് രണ്ടിന് രാവിലെ 10.30ന് കുടുംബവീടായ വക്കത്തെ വീട്ടുവളപ്പില്‍ സംസ്കാരം നടക്കും.കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുക്കും.